Showing posts with label തർക്ക വിഷയങ്ങൾ. Show all posts
Showing posts with label തർക്ക വിഷയങ്ങൾ. Show all posts

Saturday, July 16, 2016

തറാവീഹ് അനര്‍ത്ഥ വിവാദം - മൗലാനാ നജീബ്‌ മൗലവി

വിശുദ്ധ റമളാനില്‍ സവിശേഷമായി ഈ ഉമ്മത്തിന്‌ മാത്രമായി നാഥന്‍ നല്‌കിയതാണ്‌ തറാവീഹ്‌ നമസ്‌കാരം.. വിശ്വാസത്തോടും പ്രതിഫലമാഗ്രഹിച്ചും റമളാനില്‍ നമസ്‌കരിച്ചാല്‍ അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന ഹദീസുകൊണ്ടുദ്ദേശ്യം റമളാന്‍ മാസത്തിലെ ഈ തറാവീഹ്‌ നമസ്‌കാരമാണെന്നു പണ്ഡിതര്‍ വ്യക്തമാക്കുന്നുണ്ട്‌. ഇമാം നവവി(റ)പറയുന്നു: ഈ ഹദീസലെ "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. അതു സുന്നത്താണെന്നു പണ്ഡിതര്‍ യോജിച്ചിട്ടുണ്ട്‌. ശര്‍ഹു മുസ്‌ലിം:1-259.



ഇമാം കര്‍മാനി പറയുന്നു. "റമളാനിലെ നമസ്‌കാരം" കൊണ്ടുദ്ദേശിക്കുന്നത്‌ തറാവീഹ്‌ നമസ്‌കാരമാണ്‌. കൗകബുദ്ദിറാറി:1-146. ഇതിലൊന്നും പണ്ഡിതന്മാര്‍ ആരും വിയോജിപ്പു രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ന്‌ ഈ തറാവീഹ്‌ നമസ്‌കാരം സംബന്ധമായി അനാവശ്യ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്‌. തറാവീഹിന്റെ റക്‌അത്തുകളെ ചൊല്ലിയുള്ള വിവാദത്തിനുമപ്പുറം അത്തരമൊരു നമസ്‌കാരമേ ഇല്ലെന്നു പോലുമാണ്‌ കോലാഹലങ്ങളുയരുന്നത്‌.യഥാര്‍ത്ഥത്തില്‍ തറാവീഹ്‌ നബി(സ)നമസ്‌കരിച്ച നമസ്‌കാരമാണെന്നും ആ നമസ്‌കാരത്തിന്‌ പ്രതിഫലമേറെയുണ്ടെന്നും ഹദീസുകളില്‍ നിന്നു സ്ഥിരപ്പെടുന്നു.


ആഇശ(റ) ഉദ്ധരിക്കുന്നു. നബി(സ)റമളാനിലെ ഒരു രാത്രിയില്‍ പള്ളിയില്‍ വന്നു നമസ്‌കരിച്ചു. ഇത്‌ ജനങ്ങളുടെ ഇടയില്‍ സംസാര വിഷയമായി. പിറ്റേന്നു ജനങ്ങള്‍ കൂടുതലുണ്ടായി. മൂന്നാം ദിവസം പള്ളി നിറഞ്ഞു. അന്നും ജനങ്ങളോടൊപ്പം നബി(സ)നമസ്‌കരിച്ചു. നാലാം ദിവസമായപ്പോള്‍ ആളുകളെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്‌തു. അന്നാകട്ടെ, നബി(സ)നമസ്‌കരിക്കാന്‍ വന്നുമില്ല. പിറ്റേന്ന്‌ പ്രഭാതമായപ്പോള്‍ നബി(സ)യോട്‌ ഉമര്‍(റ)പറഞ്ഞു. "ഇന്നലെ രാത്രി ജനങ്ങള്‍ അവിടുത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു." നബി(സ)പറഞ്ഞു. "ജനങ്ങളുടെ കാര്യം എനിക്ക്‌ അവ്യക്തമല്ല. പക്ഷേ, അവര്‍ക്കത്‌ ഫര്‍ളാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നതാണ്‌." (മുസ്‌ലിം).


നബി(സ) നമസ്‌കരിച്ച ഈ നമസ്‌കാരം റമളാനിലായിരന്നു. റമളാനിലെ പ്രത്യേക നമസ്‌കാരം തറാവീഹാണെന്ന്‌ നാം മുമ്പുദ്ധരിച്ചുവല്ലോ. മാത്രമല്ല, തറാവീഹെന്ന നാമം സ്വഹാബത്തിന്റെ കാലത്തു തന്ന സുപരിചിതമായിരുന്നു. അബുല്ലൈസ്‌ സമര്‍ഖന്‍ദി ഉദ്ധരിക്കുന്നു: അലിയ്യുബ്‌നു അബീത്വാലിബ്‌ പറഞ്ഞു: ഉമര്‍(റ) നടപ്പാക്കിയ ഈ തറാവീഹിന്റെ അടിസ്ഥാനം അദ്ദേഹം എന്നില്‍നിന്ന്‌ കേട്ട ഒരു ഹദീസാണ്‌. (തന്‍ബീഹ്‌:124)


അലി(റ) ഉപയോഗിച്ചിരിക്കുന്നത്‌ "തറാവീഹ്‌" എന്ന പദമാണ്‌. ഈ പദം സ്വഹാബത്തിന്റെ കാലത്തു തന്നെയുള്ളതാണെന്ന്‌ ഇതില്‍ നിന്നു മനസ്സിലാകുന്നുണ്ട്‌."തറാവീഹ്‌" എന്ന വാക്കിനു വിശ്രമങ്ങള്‍ എന്നാര്‍ത്ഥം. പേര്‌ ഈ നമസ്‌കാരത്തിനു വരാനുണ്ടായ കാരണം സംബന്ധമായി ഉദ്ധരിക്കപ്പെടുന്നത്‌ ഇങ്ങനെയാണ്‌. തറാവീഹ്‌ എന്ന പദം "തര്‍വീഹതി"ന്റെ ബഹുവചനമാണ്‌. ഒരു പ്രാവശ്യം വിശ്രമിക്കുന്നതിനാണ്‌ "തര്‍വീഹത്‌" എന്നു പറയുക. റമളാനിലെ രാത്രിയിലെ നമസ്‌കാരത്തിന്‌ തറാവീഹ്‌ എന്നു പറയപ്പെടാന്‍ കാരണം ഈ നമസ്‌കാരത്തിന്‌ ഒരുമിച്ച്‌ കൂടുന്നവര്‍ എല്ലാ ഈ റക്‌അത്തുകള്‍ക്കിടയിലും വിശ്രമിച്ചിരുന്നതുകൊണ്ടാണ്‌. (ഫത്‌ഹുല്‍ മബാദി:2-165) നമസ്‌കാരം സുദീര്‍ഘമായതിനാലാണ്‌ എല്ലാ ഈ രണ്ട്‌ നാലു റക്‌അത്തുകള്‍ക്കിടയിലും അവര്‍ വിശ്രമിച്ചിരുന്നത്‌.തുഹ്‌ഫ:2-241.തറാവീഹിന്ന്‌ ആ നാമം കിട്ടാനുള്ള കാരണവും ആ പേര്‌ സ്വഹാബത്തിന്റെ കാലം മുതല്‍ ഉള്ളതാണെന്ന വസ്‌തുതയും മുകളില്‍ വിവരിച്ചതില്‍നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. 


ഇനി തറാവീഹിന്റെ എണ്ണത്തെക്കുറിച്ച്‌ നോക്കാം.നബി(സ)യുടെ കാലത്ത്‌ നബി(സ)യുടെ നേതൃത്വത്തില്‍ സംഘടിതമായി തറാവീഹ്‌ അല്ലെങ്കില്‍ "ഖിയാമു റമളാന്‍" രണ്ടോ മൂന്നോ ദിനം മാത്രമാണ്‌ നിര്‍വ്വഹിച്ചിട്ടുള്ളത്‌. ജനാധിക്യം മൂലം നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഭയന്ന നബി(സ) പിന്നീട്‌ ഇത്‌ നമസ്‌കരിക്കാന്‍ പള്ളിയില്‍ വന്നിരുന്നില്ല. എങ്കിലും സ്വഹാബാക്കള്‍ ഒറ്റക്കോ കൂട്ടായോ പ്രവര്‍ത്തിച്ചിരുന്നു. പിന്നീടൊരിക്കല്‍ നബി(സ)വന്നു നോക്കുമ്പോള്‍ ഉബയ്യുബ്‌നു കഅ്‌ബ്‌(റ) ഇമാമായി നിസ്‌കരിക്കുന്നുണ്ട്‌. നബി(സ) അതിനെ അംഗീകരിക്കുകയാണുണ്ടായത്‌. 

അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു: നബി(സ)വന്നു നോക്കുമ്പോള്‍ പള്ളിയുടെ ചെരുവില്‍ ഒരു സംഘം ജമാഅത്തായി നമസ്‌കരിക്കുന്നു. നബി(സ)ചോദിച്ചു. ഇവര്‍ ആരാണ്‌? നബി(സ)യോട്‌ പറയപ്പെട്ടു. ഖുര്‍ആന്‍ മന:പാഠമില്ലാത്തവരാണ്‌. ഉബയ്യുബ്‌നുകഅ്‌ബ്‌ അവര്‍ക്കുവേണ്ടി നമസ്‌കരിക്കുന്നു. നബി(സ)പറഞ്ഞു. ഇവര്‍ ചെയ്യുന്നത്‌ ശരിയാണ്‌. വളരെ നന്നായിരിക്കുന്നു ഇത്‌. അബൂദാവൂദ്‌:1-195.

എന്നാല്‍, നബി(സ)തറാവീഹ്‌ നമസ്‌കരിച്ചുവെന്ന്‌ ഉദ്ധരിക്കപ്പെടുന്ന സ്വഹീഹായ ഹദീസുകളിലൊന്നും റക്‌അത്തുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ല. റക്‌അത്തുകളുടെ എണ്ണം പരാമര്‍ശിക്കുന്ന ഹദീസുകളൊന്നും സ്വഹീഹുമല്ല. നബി(സ)യുടെ കാലശേഷം അബൂബക്‌റി(റ)ന്റെ കാലത്തും സ്ഥിതിഗതി ഇങ്ങനെത്തന്നെയായിരുന്നു. നബി(സ)യുടെ കാലത്തു ജനങ്ങള്‍ തറാവീഹ്‌ നമസ്‌കരിച്ചിരുന്നതുപോലെയായിരുന്നു അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിന്റെ ആദ്യകാലത്തും. പിന്നീട്‌ ഉമര്‍(റ) തന്നെയാണ്‌ ഇന്ന്‌ എല്ലാ പള്ളികളിലും ഉള്ളരൂപത്തില്‍ ജമാഅത്തായി ഇതു സംഘടിപ്പിച്ചത്‌ (ശര്‍ഹുമുസ്‌ലിം:1-259) അതിന്റെ കാരണം സ്വഹാബത്തില്‍ ചിലര്‍ ഉമറ(റ)നെ പ്രേരിപ്പിച്ചത്‌ കൊണ്ടാണ്‌. 


അലി(റ)പറയുന്നു: എന്നില്‍ നിന്നുകേട്ട ഒരു ഹദീസിന്റെയടിസ്ഥാനത്തിലാണ്‌ ഉമര്‍(റ) തറാവീഹ്‌ ഇപ്രകാരം സംഘടിപ്പിച്ചത്‌. അനുയായികള്‍ ചോദിച്ചു: അമീറുല്‍ മുഅ്‌മിനീന്‍, ആ ഹദീസ്‌ ഏതാണ്‌? അലി(റ) പറഞ്ഞു: നബി(സ)പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌. അര്‍ശിന്റെ ചുറ്റും പ്രകാശത്തിനാലുള്ള "ഹളീറത്തുല്‍ ഖുദ്‌സ്‌" എന്നൊരു സ്ഥലമുണ്ട്‌. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും എണ്ണമറിയാത്ത അനേകം മലക്കുകളവിടെയുണ്ട്‌. ഒരു നിമിഷം പാഴാക്കാതെ അല്ലാഹുവിനെ ആരാധിക്കുന്നവരാണവര്‍! റമളാനിലെ രാത്രികളില്‍ ഭൂമിയിലേക്കിറങ്ങാന്‍ നാഥനോടവര്‍ സമ്മതം ചോദിക്കും. ശേഷം അവര്‍ ഇറങ്ങിവന്നു മനുഷ്യരോടൊപ്പം നമസ്‌കരിക്കും. അവരെ സ്‌പര്‍ശിച്ചവരും അവര്‍ സ്‌പര്‍ശിച്ചവരും ഒരിക്കലും പരാജയപ്പെടാത്ത വിജയം വരിച്ചവരാണ്‌. ഇതുകേട്ട ഉമര്‍(റ) "നാമാണിതിന്‌ ഏറ്റവും ബന്ധപ്പെട്ടവര്‍" എന്നു പറഞ്ഞു തറാവീഹിന്‌ വേണ്ടി ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി. തന്‍ബീഹ്‌:124.

ഉമറി(റ)നാല്‍ ഇപ്രകാരം സംഘടിപ്പിക്കപ്പെട്ട തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്നതില്‍ അഭിപ്രായന്തരമില്ല. ഉബയ്യുബ്‌നു കഅ്‌ബ്‌(റ) മദീനയില്‍ വച്ച്‌ ജനങ്ങള്‍ക്ക്‌ ഇമാമായി ഇരുപതും വിത്‌റും നമസ്‌കരിക്കുമായിരുന്നു. മുസ്വന്നഫ്‌ ഇബ്‌നു അബീശൈബ:2-392. ഉബയ്യിബ്‌നു പുറമേ സ്‌ത്രീകള്‍ക്ക്‌ ഇമാമായി സുലൈമാനുബ്‌നു അബീഹസ്‌മയേയും നിശ്ചയിച്ചിരുന്നു. ഖല്‍യൂബി:1-217. ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബികളാരും എതിര്‍ത്തിട്ടില്ല. 

അബ്‌ദുറഹ്‌മാന്‍ അല്‍ജസരി പറയുന്നു. തറാവീഹ്‌ ഇരുപത്‌ റക്‌അത്താണെന്ന്‌ ഉമര്‍(റ)ന്റെ ഈ പ്രവൃത്തിമൂലം വ്യക്തമാകുന്നുണ്ട്‌. കാരണം, ഉമര്‍(റ) ഈ എണ്ണത്തിന്റെ മേലാണ്‌ ജനങ്ങളെ ഒരുമിച്ചു കൂട്ടിയത്‌. മാത്രമല്ല, ഇതില്‍ സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തു. ഖുലഫാഉരാശിദുകളില്‍ ഉമറിന്‌ ശേഷമുള്ളവര്‍ പോലും ഇതിനോടു വിയോജിച്ചിട്ടില്ല. നബി(സ)പറഞ്ഞിട്ടുണ്ടല്ലോ എന്റെ സച്ചരിതരായ ഖുലഫാഉ റാശിദുകളുടെ ചര്യ നിങ്ങള്‍ മുറുകെ പിടിക്കണമെന്നും അണപ്പല്ലുകൊണ്ടു കടിച്ചുപിടിക്കണമെന്നും. (അല്‍മദാഹിബുല്‍ അര്‍ബഅ:1-341.)


ഇമാം അബൂയൂസുഫ്‌(റ) ഉമറി(റ)ന്റെ ഇപ്രവര്‍ത്തനത്തെപ്പറ്റി ഇമാം അബൂഹനീഫ(റ)യോടു ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പറഞ്ഞതിങ്ങനെയാണ്‌. "തറാവീഹ്‌ ശക്തമായ സുന്നത്താണ്‌. ഉമര്‍(റ)സ്വയമുണ്ടാക്കിയതല്ല അത്‌. ഒരു പുതിയ പ്രവൃത്തിയുമല്ല. നബി(സ)യില്‍ നിന്ന്‌ അറിയപ്പെട്ട തെളിവും അടിസ്ഥാനവുമില്ലാതെ മഹാനത്‌ കലിപിച്ചിട്ടില്ല." (അല്‍ബഹറുര്‍റാഇഖ്‌).

ചുരുക്കത്തില്‍ ഉമറി(റ)ന്റെ ഈ പ്രവൃത്തി സ്വഹാബത്തില്‍ നിന്നാരും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌തിട്ടില്ല. അദ്ദേഹമീ ചെയ്‌തത്‌-ഇരുപത്‌ നമസ്‌കരിച്ചതോ ജമാഅത്ത്‌ പുന: സംഘടിപ്പിച്ചതോ സ്വേഷ്‌ടപ്രകാരമായിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ആരെങ്കിലും അതിനെ എതിര്‍ക്കുമായിരുന്നുവ ല്ലോ. ആരും എതിര്‍ത്തില്ലെന്നു മാത്രമല്ല, എല്ലാവരും അനുകൂലിക്കുകയും ചെയ്‌തു.ഉമര്‍(റ) ഇപ്രകാരം ഉബയ്യുബ്‌നു കഅ്‌ബിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ച്‌ കൂട്ടി ജമാഅത്തായി നമസ്‌കരിച്ചു. ഉസ്‌മാന്‍(റ), അലി(റ), ഇബ്‌നു മസ്‌ഊദ്‌(റ),അബ്ബാസ്‌(റ), ഇബ്‌നുഅബ്ബാസ്‌(റ),ത്വല്‍ഹ(റ), സുബൈര്‍(റ), മുആദ്‌(റ), ഉബയ്യ്‌(റ) തുടങ്ങി അന്‍സ്വാറുക ളും മുഹാജിറുകളുമായ സ്വഹാബികള്‍ മുഴുവനും അംഗീകരിക്കുകയും ഒരാള്‍ പോലും എതിര്‍ക്കാതെ സ്വീകരിക്കുക യും യോജിക്കുകയും ചെയ്‌തു. ഇത്‌ഹാഫ്‌:3-417.നോക്കുക,


തന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍, നിങ്ങള്‍ വഴിതെറ്റിയാല്‍ നിങ്ങളെ ഞാന്‍ നേരേയാക്കും. ഞാന്‍ വഴിതെറ്റിയാല്‍ നിങ്ങളെന്ന എന്തു ചെ യ്യുമെന്ന്‌ ഉമര്‍(റ) ചോദിച്ചതും "ഈ വാള്‍കൊണ്ട്‌ നേരേയാക്കുമെ"ന്ന്‌ ഒരു ഗ്രാമീണന്‍ പറഞ്ഞതും, ഒരിക്കല്‍ മഹ്‌റിന്‌ പരിധി നിശ്ചയിക്കാന്‍ തുനിഞ്ഞ ഉമറി(റ)നെ ഒരു വനിത ചോദ്യം ചെയ്‌തതും അവരതില്‍ നിന്ന്‌ പിന്തിരിഞ്ഞതും ചരിത്രത്തില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. ഇതേ ഉമര്‍(റ) നബി(സ)തങ്ങളില്‍ നിന്ന്‌ തനിക്കു ലഭിക്കാത്ത ഒരു കാര്യം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സ്വഹാബത്തില്‍ ഒരാളെങ്കിലും അത്‌ എതിര്‍ക്കുമായിരുന്നുവെന്നത്‌ അവിതര്‍ക്കിതമല്ലോ. അല്ലെങ്കിലും റക്‌അത്തിന്റെ എണ്ണം പോലുള്ള കാര്യങ്ങള്‍ ബുദ്ധികൊണ്ട്‌ ആലോചിച്ചാലോ, ഇജ്‌തിഹാദ്‌ ചെയ്‌താലോ ലഭിക്കുന്നതല്ലല്ലോ. 

ഇത്തരത്തില്‍ ഉമര്‍(റ) ഒരു കാര്യം പ്രവൃത്തിക്കുകയും സ്വഹാബത്ത്‌ യോജിക്കുകയും ചെയ്‌തതോടുകൂടി ഇതില്‍ ഇജ്‌മാഅ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. തുഹ്‌ഫ:2-240. ശാഫിഈ, ഹനഫീ, ഹമ്പലീ എന്നീ മൂന്നു മദ്‌ഹബുകളും തറാവീഹ്‌ ഇരുപത്‌ റക്‌അത്തു തന്നെയാണെന്നു പറയുന്നു. ഇമാം റാഫിഈ(റ) പറയുന്നു. തറാവീഹ്‌ നമസ്‌കാരം സലാമോടു കൂടി ഇരുപത്‌ റക്‌അത്താകുന്നു. ഇതുതന്നെയാണ്‌ ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്‌മദും(റ) പറയുന്നതും. കാരണം, നബി(സ)ഇരുപത്‌ റക്‌അത്ത്‌ ജനങ്ങളോടൊപ്പം നമസ്‌കരിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ശര്‍ഹുല്‍ കബീര്‍:4-264.

മാലിക്‌ ഇമാമിന്റെയടുക്കല്‍ മുപ്പ ത്തിആറ്‌ റക്‌അത്താണ്‌ ഒന്ന ഒരു അഭിപ്രായമുണ്ട്‌. കാരണം, മദീനാ നിവാസികള്‍ മുപ്പത്തി ആറ്‌ നമസ്‌കരിക്കാറുണ്ടെ ന്നും മദീനാ നിവാസികളുടെ പ്രവൃത്തി തെളിവാണെന്നുമാണ്‌ ഇമാം മാലികിന്റെ പക്ഷം. എന്നാല്‍, ഈ മുപ്പത്തി ആറു തറാവീഹല്ല, എല്ലാ ഈ രണ്ടു തര്‍വീഹീന്റെയും ഇടയില്‍ മക്കക്കാര്‍ ത്വവാഫ്‌ ചെയ്യുകയും രണ്ട്‌ റക്‌അത്ത്‌ സുന്നത്തു നമസ്‌കരിക്കുകയും ചെയ്യും. അവരോടു സദൃശമാകാന്‍ മദീനാ നിവാസികള്‍ ഓരോ ത്വവാഫിന്റെ സ്ഥാനത്തും നാല്‌ റക്‌അത്തു കൂടുതലാക്കിയതുകൊണ്ടാണ്‌ മുപ്പത്തി ആറ്‌ ആയത്‌ എന്നാണ്‌ ഇതു സംബന്ധിച്ചു പണ്ഡിത വീക്ഷണം. തുഹ്‌ഫ:2-241.


ഏതായാലും അങ്ങനെയാണ്‌ മാലികീ മദ്‌ഹബിലെ ഒരു വീക്ഷണമായി തറാവീഹ്‌ മുപ്പത്തി ആറ്‌ റക്‌അത്ത്‌ എന്നു വന്നത്‌. ഇതു വച്ചു നോക്കുമ്പോള്‍ തറാവീഹ്‌ ഇരുപതില്‍ കുറവല്ലെന്നതില്‍ മുസ്‌ലിം സമൂഹത്തിന്റെ ഇടയില്‍ ഏകോപനമുണ്ടായിട്ടുണ്ടെന്നു വ്യക്തമാകുന്നു.ഈ ഇരുപതെന്ന സൂര്യപ്രകാശം പോലെ തെളിഞ്ഞതിനെതിരില്‍ ചില ഹദീസുകള്‍ ഉന്നയിക്കപ്പെടാറുണ്ട്‌. 

ഒന്ന്‌, ഇബ്‌നു ഖുസൈമ, ജാബിറി(റ)നെ തൊട്ട്‌ ഉദ്ധരിക്കുന്നതാണ്‌. അദ്ദേഹം പറഞ്ഞു. നബി(സ) റമളാനില്‍ എട്ടും വിത്‌റും നമസ്‌കരിച്ചു. പിറ്റേന്ന്‌ ഞങ്ങള്‍ പള്ളിയില്‍ ഒരുമിച്ചൂകൂടിയെങ്കി ലും നബി(സ)വന്നില്ല....ഇബ്‌നുഖുസൈമ:2-138.

ഈ ഹദീസിനെക്കുറിച്ച്‌ പണ്ഡിതര്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്‌. ഒന്ന്‌, ഈ ഹദീസ്‌ വിത്‌റിനെക്കുറിച്ചാകാനാണ്‌ സാധ്യത. കാരണം, ഈ ഹദീസിന്റെ അവസാന ഭാഗത്ത്‌ താന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ വരാതിരുന്നതിന്റെ കാരണമായി നബി(സ)പറയുന്നതായി ജാബിര്‍(റ) ഉദ്ധരിക്കുന്നത്‌. "വിത്‌റ്‌ നിങ്ങളുടെ മേല്‍ നിര്‍ബ്ബന്ധമാക്കപ്പെടുന്നത്‌ ഞാന്‍ ഭയപ്പെടുന്നു. ഞാനത്‌ ഇഷ്‌ടപ്പെടുന്നില്ല എന്നാണ്‌. മാത്രമല്ല, "വിത്‌റു നിര്‍ബന്ധമില്ല" എന്ന അദ്ധ്യായത്തിലാണ്‌ ഈ ഹദീസ്‌ ഉദ്ധരിച്ചത്‌. അപ്പോളിത്‌ വിത്‌റ്‌ ആകാന്‍ സാധ്യതയുണ്ട്‌. 


മറ്റൊന്ന്‌, ഇത്‌ തറാവീഹിനെ കുറിച്ചാണ്‌ എന്നു വച്ചാല്‍ ജാബിര്‍(റ) മൂന്നാം ദിനത്തിലെ അവസാനത്തെ എട്ടു റക്‌അത്തുകളിലും വിത്‌റിലുമായിരിക്കും സംബന്ധിച്ചിട്ടുണ്ടാവുക. പിറ്റേന്ന്‌ നബി(സ) വന്നതുമില്ല. അപ്പോള്‍ താന്‍ പങ്കെടുത്തത്‌ ഉദ്ധരിച്ചതായിരിക്കാം. അദ്ദേഹം ഇങ്ങനെയൊന്നുമില്ലെങ്കില്‍ ഈ ഹദീസ്‌ തറാവീഹിനെക്കുറിച്ച്‌ ഉദ്ധരിക്കപ്പെടുന്ന മുഴുവന്‍ ഹദീസുകളോടും എതിരായി വന്നതിനാല്‍ ശാദ്ദാണ്‌-ഒറ്റപ്പെട്ടതാണ്‌. കാരണം, മറ്റു നിവേദനങ്ങളിലെല്ലാം നബി(സ)മൂന്ന്‌ ദിവസം നമസ്‌കരിച്ചുവെന്നുള്ളപ്പോള്‍ ജാബിറി(റ)ന്റെ നിവേദനത്തില്‍ ഒരു ദിനം മാത്രമാണുള്ളത്‌. അതിനാല്‍ ഇത്‌ തെളിവിനു പറ്റുന്നതായി പണ്ഡിതര്‍ അംഗീകരിച്ചിട്ടില്ല.


രണ്ടാമത്തെ ഹദീസ്‌, റമളാനിലും അല്ലാത്തപ്പോഴും നബി(സ)പതിനൊന്നിനേക്കാള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന്‌ ആഇശബീവിയെ തൊട്ടുദ്ധരിക്കുന്നതാണ്‌. ഈ ഹദീസില്‍ റമളാനിലും അല്ലാത്തപ്പോഴും എന്ന പദത്തില്‍ നിന്ന്‌ തന്നെ റമളാനിലെ പ്രത്യേക നമസ്‌കാരത്തെക്കുറിച്ചല്ല ഇത്‌ എന്നു വ്യക്തമാകും. വിത്‌റിനെക്കുറിച്ചാണ്‌. ഏതായാലും ഈ ഹദീസുകളൊ ന്നും മുതവാതിറല്ലാത്തതിനാല്‍ സ്വഹാബത്തിന്റെ ഇജ്‌മാഇനോടു കിടപിടിക്കുന്ന പ്രബല തെളിവാകുന്നില്ല. അതിനാല്‍ തന്നെ തറാവീഹുണ്ടെന്നും അതിരുപതാണെന്നും പൗരാണികകാലം മുതല്‍ മുസ്‌ലിം സമൂഹം അംഗീകരിച്ചു വന്നിട്ടുണ്ട്‌. 


തറാവീഹ്‌ എട്ടെന്ന വാദത്തിന്‌ കേരള വഹ്‌ഹാബികളേക്കാള്‍ പഴക്കമുള്ള ഒരു സംഘത്തെ ചരിത്രത്തില്‍ ദൃശ്യമല്ല തന്നെ. തങ്ങളുടെ നേതാക്കളും ആശയ സ്രോതസ്സുകളുമായ ഇബ്‌നുതീമിയ്യ: ഇബ്‌നു അബ്‌ദിന്‍ വഹാബു തുടങ്ങിയവരൊന്നും ഈ വാദമുന്നയിച്ചിട്ടില്ലെന്നല്ല. ഇരുപതെന്ന സമൂഹ തീരുമാനത്തിലുറച്ചു നില്‍ക്കുന്നവര്‍ കൂടിയായിരുന്നു.

സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌

സക്കാത്തു വിതരണത്തിന്റെ ക്രമത്തിലും ഇപ്പോൾ വിവാദമുണ്ട്‌. ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത്‌ ഭരണകർത്താവു സക്കാത്തിന്റെ വസ്തുക്കൾ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതിൽ നിന്നവകാശികൾക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്‌. ഖിലാഫത്തിന്റെ തകർച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകൾ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടർന്നുവന്നു. 

നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച്‌ അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികൾക്കിണങ്ങുന്ന മാർഗ്ഗമെന്നും ചിലർ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളിൽ ഭരണാധികാരികളാൽ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവർക്കു പ്രചോദകമായിരിക്കാം. എന്നാൽ, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തൻ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതിൽ വിഷമമുണ്ട്‌. ഇതുവഴിയെ കുറിക്കാം.


ശാഫിഈ മദ്‌ഹബുകാർ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഈ കമ്മറ്റി വിതരണവാദത്തെ പണ്ഡിതന്മാർ നഖശിഖാന്തം എതിർത്തു പോന്നു. ഇസ്ലാമിക നിയമപ്രകാരം സക്കാത്തിന്റെ ബാധ്യത വീടാൻ ആ മാർഗ്ഗം പറ്റില്ലെന്നതു കൊണ്ടുതന്നെ. ഇതാദ്യം വിവരിക്കാം.




സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തിൽ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ധനത്തിന്റെ ഉടമയോ താനേൽപ്പിച്ച വക്കീലോ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുക; അതല്ലെങ്കിൽ ഇമാമിനെ - മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏൽപ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത്‌ വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്‌. ഇതിനിടയ്ക്ക്‌, ഒരു സംഘം ആളുകൾ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാൽ, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത്‌ ആ സംഘത്തെ ഏൽപ്പിച്ച്‌ ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത്‌ ഇതിന്‌ അംഗീകൃത മാതൃകയില്ല.


ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏൽപ്പിച്ചു മുതലുടമകൾ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികൾക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരിൽ ചിലർ സംഘടിച്ചു മുന്നോട്ടുവന്നാൽ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ ഇമാമിന്റെ അവകാശങ്ങൾ ഭാഗികമായെങ്കിലും ഒരാൾക്കു നൽകി അദ്ദേഹത്തിനു കീഴിൽ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാർഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക്‌ ഇങ്ങനെ അവകാശമില്ലെന്നു തീർച്ച.


സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്‌. വ്യക്തികൾ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത്‌ (ബാത്വിൻ), മറ്റാരും അറിയാതെ സൂക്ഷിക്കാൻ പറ്റാത്ത പ്രകടസ്വത്ത്‌ (ളാഹിർ). സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക്‌, നിധി, ഫിത്വ്‌ർ സക്കാത്ത്‌ എന്നിവയാണ്‌ രഹസ്യ സ്വത്ത്‌. കാലികൾ, ഉൽപ്പന്നങ്ങൾ, ഖനിയിൽ നിന്നു കുഴിച്ചെടുക്കുന്നത്‌ എന്നിവ പരസ്യ സ്വത്തും. ഇതിൽ പരസ്യ സ്വത്തുക്കൾ, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏൽപ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ്‌ ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുർന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്നമാക്കേണ്ടതില്ല.


അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കൾ ദുർന്നടപ്പുകാരനായ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുകയാണ്‌. ഇമാം നീതിമാനും വിശ്വസ്തനുമെങ്കിൽ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏൽപ്പിക്കുക തന്നെയാണ്‌ ഏറെ നല്ലത്‌. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതൽ അറിവും ബോധവും, വിതരണം ചെയ്യാൻ ഏറെ സൗകര്യവും, അവകാശികൾക്കു മുഴുവൻ അവരുടെ വിഹിതമെത്തിക്കാൻ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്‌; പൗരന്മാർക്കല്ലല്ലോ. ഉടമക്കാണെങ്കിൽ ഇമാമിനെ ഏൽപ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം. 


ഇസ്ലാമിക ഭരണവ്യവസ്ഥിതിയിൽ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്‌ർ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കൾ പക്ഷേ, ബലമായി ആവശ്യപ്പെടാൻ അധികാരമില്ല. വിതരണം ചെയ്യാൻ നിർബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3-344,45).


ഭരണാധികാരി വിതരണം ചെയ്യുമ്പോൾ വേറെയും സൗകര്യമുണ്ട്‌: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏൽപ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാൻ ഇമാമിനവകാശമുണ്ട്‌. മറ്റാർക്കും ഈ അവകാശമില്ല. അതായത്‌ ഉടമകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ സക്കാത്ത്‌ അതത്‌ ഉൽപ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.


ഈ സൗകര്യവും ശ്രേഷ്ഠമായ മാർഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തിൽ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികൾക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികൾക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാർഗ്ഗം. വക്കീൽ പക്ഷേ, നിർണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിർണ്ണിത വ്യക്തിയാകുമ്പോൾ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേൽപ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവർക്കു നൽകണം എന്നു നിജപ്പെടുത്തിവേണം ഏൽപ്പിക്കാൻ.


ചുരുക്കത്തിൽ, സ്വയംകൃതമായ കമ്മറ്റികൾക്ക്‌ ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാൽ ഉടമകളിൽ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികൾക്കോ സംഘം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർക്കോ യാതൊരു അവകാശവുമില്ല തന്നെ.


എന്നാൽ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാൻ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തിൽകൂടി പ്രത്യേകം അധികാരം നൽകിയോ അഥവാ അതുകൂടി ഉൾക്കൊള്ളുന്ന പൊതു അധികാരം നൽകിയോ നിയമിക്കപ്പെട്ടാൽ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതൽ ഏൽപ്പിച്ച് ഉടമകൾക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികൾക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം. അതുപോലെ ബാദ്ധ്യതപ്പെട്ട മുതലുടമകൾ ഒന്നിച്ചു സംഘടിച്ചു സക്കാത്തു മുതലുകൾ സംഭരിച്ച് അവരവരുടേതു പ്രത്യേകം കരുതി വിതരണം ചെയ്താലും സാധുവാകും. 


ഇതൊന്നുമില്ലാതെ സക്കാത്തുകമ്മറ്റിയെന്ന പേരിൽ കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നതെല്ലാം പിരിച്ച് ഒരു ഫണ്ടുണ്ടാക്കി 'സക്കാത്തു വിതരണ'മെന്ന പ്രഹസനം നടത്തുന്നതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. സദുദ്ദേശമല്ല ഇതിനു പിന്നിലുള്ളതും. അവകാശികൾ തെണ്ടുന്നതു തടയുക, നിർദ്ധനർക്കു കരേറാനുള്ള വക നൽകുക എന്നിങ്ങനെ പുറത്തു പറയുന്ന മധുവൂറുന്ന ലക്ഷ്യങ്ങളാണ് ഇതിനു പ്രേരകമെങ്കിൽ, നിയമപ്രകാരം തന്നെ അതിനു വഴിയുണ്ടല്ലോ; ഓരോ പ്രദേശത്തെയും ഖാളിമാരെ അധികാരപ്പെടുത്തി അവർക്കു സക്കാത്തിന്റെ കാര്യത്തിൽ ഇമാമിന്റെ സ്ഥാനം നൽകി അവരുടെ നേതൃത്വത്തിൽ സംഘടിതമായി ഓരോ പ്രദേശവും മുന്നോട്ടു നീങ്ങുക. ഉദ്ദേശശുദ്ധിയുള്ളവർ ഇതിനാണു ശ്രമിക്കേണ്ടത്. എങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ ഏറെക്കുറെ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും. സങ്കുചിത മനസ്ഥിതിയും നയവും മാറണമെന്നു മാത്രം.


പുത്തൻ വാദികളുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന സക്കാത്തു കമ്മിറ്റികൾക്കു പിന്നിൽ യഥാർത്ഥത്തിൽ പുറത്തു പറയുന്നതൊന്നുമല്ല; സാമ്പത്തികമായ ദുഷ്ടലാക്കുകളാണുള്ളത്. സക്കാത്തിന്റെ അവകാശികളായി ഖുർആൻ എണ്ണിയ എട്ടു വിഭാഗത്തിൽ ചിലതു ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു തങ്ങളുടെ സംഘടനാഫണ്ടിലേക്കും സ്ഥാപനങ്ങളിലേക്കും പാവങ്ങളുടെ സക്കാത്തിന്റെ വിഹിതം, അതു നൽകുന്നവരറിയാതെ പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയാണ് അവർക്കു സക്കാത്തു കമ്മറ്റികൾ. ഇതു ദുരാരോപണമോ കെട്ടിച്ചമക്കലോ അല്ല. സക്കാത്തിന്റെ അവകാശികളിൽ "ഫീസബീലില്ലാഹ്" എന്ന് ഒരു വിഭാഗത്തെ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഫണ്ടിൽ നിന്നു (ബൈത്തുൽ മാൽ) പ്രതിഫലം പറ്റാത്ത ഇസ്‌ലാമിക സൈനികരാണ് ഇതുകൊണ്ടുദ്ദേശ്യം. 


ഇസ്‌ലാമിനു വേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയെന്ന ജിഹാദിന് ഉപയോഗിക്കപ്പെടുന്ന ഒരു പര്യായപദമായി മാറിക്കഴിഞ്ഞിട്ടുണ്ട് "ഫീസബീലില്ലാ" എന്നത്. ആ അർത്ഥത്തിലാണു ഖുർആൻ സക്കാത്തിന്റെ അവകാശികളെ ഇതേപദം കൊണ്ടു വ്യക്തമാക്കിയതും. നാലു മദ്ഹബുകളും ഇതംഗീകരിക്കും.അവരിൽ ഇമാം അഹ്‌മദു(റ) മാത്രം ഹജ്ജിനുദ്ദേശിക്കുന്നവർ കൂടി ഇതിൽ പെടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുമഅ്ഖലി(റ)ന്റെ ഹദീസിൽ ഹജ്ജിനു "ഫീസബീലില്ലാ" എന്നുപയോഗിച്ചതാണ് അതിനു തെളിവ്. ഈ പ്രയോഗത്തെ സംബന്ധിച്ചു മറ്റു ഇമാമുകൾ സവിശദം മറുപടിയും നൽകിയിട്ടുണ്ട്.


ഇതിലുപരി മറ്റേതെങ്കിലും ഒരിസ്‌ലാമിക പ്രവർത്തനമോ പുണ്യകർമ്മങ്ങളോ സ്ഥാപനങ്ങളോ സക്കാത്തിന്റെ "ഫീസബീലില്ലാഹി"യിൽ നാലു മദ്ഹബിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വിരുദ്ധമായി കേരളത്തിലെ പുത്തൻ വാദികൾ അവരുടെ സംഘടനാ ഫണ്ടും സക്കാത്തിന്റെ വിഹിതം പറ്റാൻ അവകാശമുള്ള "ഫീസബീലില്ലാ"യിൽ പെട്ടതാണെന്നു തുടക്കം മുതലേ വാദിച്ചു പോരുന്നുണ്ട്. അപ്പേരിൽ സക്കാത്തും ധനവും പറ്റുവാനാണ് 'മുജാഹിദീൻ' എന്ന് അവർ തങ്ങളെ വിളിച്ചുവരുന്നതു തന്നെ!. 


മുജാഹിദീൻ - ഇസ്‌ലാമിനു വേണ്ടി വീരരക്തസാക്ഷിത്വം വരിക്കാൻ തയ്യാറായ യോദ്ധാക്കൾ - എന്നു നമ്മുടെ ഫിഖ്ഹിന്റെ കിതാബുകളിലും തഫ്സീറുകളിലും മറ്റും "ഫീസബീലില്ലാഹി"യെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. അതു തങ്ങളാണെന്നു പാമരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അതേ പേരിൽ അവരുടെ സംഘടന രംഗത്തുവരാൻ കാരണം. നദ്'വത്തുൽ മുജാഹിദീൻ മുഖപത്രമായ അല്മനാറിൽ അവരുടെ ആഗമനക്കാലത്തു തന്നെ സംഘത്തിന്റെ അനിഷേദ്ധ്യ നേതാവു കെ.എം.മൗലവി പരസ്യമായി നടത്തിയ ഈ അപേക്ഷ വായിക്കുക.


"ഇസ്‌ലാമിന്റെ ഉള്ളിലും പുറത്തുമുള്ള കടുംശത്രുക്കളോട് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടായുധങ്ങളായ നാക്കും തൂലികയും ഉപയോഗിച്ചും മറ്റു വിധേനയും അടരാടിക്കൊണ്ടിരിക്കുന്ന അഖിലകേരളാടിസ്ഥാനത്തിലുള്ള ഏക സംഘടനയാണിതെന്നും അനുസ്‌മരിച്ചു കൊള്ളുന്നു. അതിനാൽ നിങ്ങളുടെ സക്കാത്തിൽ നിന്നു മുജാഹിദുകൾക്കുള്ള വിഹിതവും മറ്റു സംഭാവനകളും നൽകി സംഘത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന് വിധേയൻ കെ.എം.മൗലവി" (അൽമനാർ പു:4, ല:3).


മുജാഹിദാദർശം പ്രസംഗിച്ചും എഴുതിയും ജിഹാദ്(?) നടത്തുന്ന ഏകസംഘടന ഇതാണെന്നും സകാത്തിൽ നിന്നും 'മുജാഹിദുകൾ' (യോദ്ധാക്കൾ)ക്കു നൽകാൻ ഫിഖ്ഹിന്റെ കിതാബിലും മറ്റും പറഞ്ഞ വിഹിതം തങ്ങളുടെ സംഘടനാ പ്രവർത്തനത്തിനുമാത്രം അർഹതപ്പെട്ടതാണെന്നും അതു നല്കണമെന്നുമാണല്ലോ അൽമനാർ എഴുതിയത്. അപ്പോൾ തങ്ങളുടെ സംഘടനാഫണ്ടു സകാത്തിന്റെ വിഹിതം പറ്റാൻ അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം. 


അതുപോലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഇതേ "ഫീസബീലില്ലാഹി"യിൽ പെടുമെന്നാണ് ഇവർ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ഇവരുടെ മദ്രസകളിൽ നാലാം തരത്തിലേക്കു തയ്യാറാക്കിയ 'ഇസ്‌ലാമിക കർമശാസ്ത്രം' രണ്ടാം ഭാഗത്തിൽ 'സക്കാത്തു ചെലവഴിക്കേണ്ട ഇനങ്ങൾ' എന്ന അദ്ധ്യായത്തിൽ കുറിക്കുന്നു. "ഏഴ്, സബീലുള്ള: ദൈവമാർഗ്ഗം; ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നിലനിൽപ്പിന്നാവശ്യമായ പൊതുസംരംഭങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിജയത്തിനു വേണ്ടിയുള്ള യുദ്ധം, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും" (Ibid പേ: 26) അപ്പോൾ തങ്ങളുടെ സ്ഥാപനങ്ങൾക്കും പിടിച്ചെടുക്കുന്ന സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!.


'ആമിലീങ്ങൾ' (സക്കാത്തിന്റെ ഉദ്യോഗസ്ഥന്മാർ) എന്ന പേരിൽ കമ്മറ്റി ഭാരവാഹികൾക്കു വേറെയും ഒരു വിഹിതം പറ്റാം! സക്കാത്തു ഫണ്ടിലേക്കു തങ്ങൾ തന്നെ അടച്ചാലും 'ആമിൽ' എന്ന പേരിൽ ഒരു വിഹിതം കിട്ടുന്നത് എന്തിനൊഴിവാക്കണം?!.


ശറഇന്റെ വീക്ഷണത്തിൽ സക്കാത്തു പിരിക്കാനും വിതരണം ചെയ്യാനും ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് ആമിൽ. എന്നാൽ ഇവർ മദ്രസ്സാപാഠപുസ്തകത്തിൽ കുറിക്കുന്നു. "സക്കാത്തു ശേഖരിക്കുക, വിതരണം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട ജോലിക്കാർക്കു കൂലി സക്കാത്തിന്റെ ധനത്തിൽ നിന്നു നൽകാം. അവർ പണക്കാരാണെങ്കിലും അതു വാങ്ങുകയും ചെയ്യാം." (Ibid പേ: 25) ഖുശാൽ! കച്ചവടക്കാരും വ്യവസായികളുമായ തങ്ങളുടെ സക്കാത്തു കമ്മറ്റി ഭാരവാഹികൾക്കും 'ആമിൽ' എന്ന പേരിൽ സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം! 


ഇതിനൊക്കെ മുതലുടമയിൽ നിന്നു നേരിട്ടു സക്കാത്തു കിട്ടുമോ? ഒരിക്കലുമില്ല. അതിന് ഉടമകളറിയാതെ വിഹിതം പറ്റാൻ, സംഘടനയും സ്ഥാപനങ്ങളും പാവങ്ങൾക്കു ശറഉ് നിശ്ചയിച്ച സക്കാത്തിന്റെ വിഹിതത്തിൽ നിന്ന് അവിഹിതമായി പറ്റിക്കൊണ്ടു നടത്താൻ കണ്ടെത്തിയ മാർഗ്ഗമാണു സക്കാത്തു കമ്മറ്റികളും സംഘടനാടിസ്ഥാനത്തിൽ ഇവർ രൂപം നൽകുന്ന 'സക്കാത്തു സെല്ലു'കളും. ഇതിനു പക്ഷേ, ശരീഅത്തും പണ്ഡിതന്മാരും കൂട്ടുനൽകണമെന്നു പറഞ്ഞാൽ അതുമാത്രം നടപ്പില്ല. പഴയകാല വഴക്കം സക്കാത്തു വിതരണത്തിലും സുന്ദരവും പ്രായോഗികവുമാണ്. പുതിയവാദങ്ങൾ ദുഷ്ടലാക്കുകൾ നിറഞ്ഞതും! സൂക്ഷിക്കുക!.


(മൗലാനാ നജീബ്‌ ഉസ്താദ്‌ നുസ്രത്തുൽ അനാമിൽ എഴുതിയ തുടർ ലേഖനത്തിന്റെ സമാഹാരമായി 1997 ഇൽ പ്രസിദ്ധീകരിച്ച 'സക്കാത്തു പദ്ധതി' എന്ന പുസ്തകത്തിൽ നിന്നും).

Sunday, April 03, 2016

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

സവിശേഷ പദവികൾക്കെതിരെ തർക്കമുന്നയിക്കുന്നത്‌ മനോരോഗം

(ഇമാം നവവി)

നബി(സ്വ) തങ്ങളുടെ ആദരണീയ സ്ഥാനങ്ങളും സവിശേഷ പദവികളും അസംഖ്യമാണ്. എണ്ണിയാല്‍ തീരില്ല. ചിലത് കുറിക്കാം.

തിരുമേനി(സ്വ)യുടെ വഫാത്തിനു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റാര്‍ക്കും വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. അവര്‍ സത്യവിശ്വാസികള്‍ക്ക് അനുസരണവും കടപ്പാടും ബാധ്യതപ്പെട്ട മാതാക്കളുമാണ്. ഇതര സ്ത്രീകളെക്കാള്‍ അവര്‍ ശ്രേഷ്ഠരാണ്. പ്രതിഫലവും കുറ്റവും അവര്‍ക്ക് ഇരട്ടിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിരിക്ക് ഇപ്പുറം നിന്നല്ലാതെ അവരോടു വല്ലതും ചോദിക്കല്‍ ഹറാമാണ്‌.

അവിടുന്ന് അന്ത്യ പ്രവാചകരാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠരും. അവിടുത്തെ സമുദായമാണ് ഏറ്റവും മുന്തിയ സമുദായം. അവിടുത്തെ സ്വഹാബികള്‍ ഏറ്റവും മുന്തിയ ഉത്തമ തലമുറയാണ്. പിഴവിന്മേല്‍ ഏകോപിക്കുന്നതിനെ തൊട്ടു സുരക്ഷിതമാണ് ഈ സമുദായം.

അവിടുത്തെ ശരീഅത്ത് മറ്റെല്ലാ ശരീഅത്തുകളെയും ദുര്‍ബലപ്പെടുത്തുന്നതും ശാശ്വതവുമാണ്‌. അവിടുത്തെ കിതാബ്, കയ്യേറ്റങ്ങളെ തൊട്ട് സുരക്ഷിതമായ അമാനുഷിക തെളിവാണ്. തിരുമേനിയുടെ വഫാത്തിനു ശേഷം സമൂഹത്തിന്റെ മേല്‍ മൊത്തം ഇത് പ്രമാണമാണ്. മറ്റു നബിമാരുടെ മുജിസത്തുകള്‍ എല്ലാം മുറിഞ്ഞു പോയി.

ഒരുമാസത്തെ സഞ്ചാരദൂരം ഉള്ളപ്പോള്‍ തന്നെ ശത്രുക്കള്‍ ഉള്‍ക്കിടിലം കൊള്ളുക എന്നത് നബി(സ്വ) തങ്ങള്‍ക്കുള്ള പ്രത്യേക സഹായമാണ്. ഭൂമിയിലെവിടെ വെച്ചും നമസ്‌കരിക്കാമെന്നതും ഭൂമി മണ്ണ് ശുദ്ധീകരണത്തിന് പറ്റും എന്നതും അവിടുത്തെ മാത്രം പ്രത്യേകതയാണ്. ശത്രുക്കളില്‍ നിന്നും പിടിച്ചെടുത്ത സ്വത്ത്‌ ഉപയോഗിക്കാമെന്നതും സവിശേഷ നിയമം തന്നെ.

പരലോകത്തെ ഏറ്റവും വലിയ ശഫാഅത്തും അതിന്നായ്‌ പ്രത്യേകം വാഴ്ത്തപ്പെടുന്ന ഇടവും നബി(സ)ക്ക് നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യരിലേക്ക്‌ മൊത്തം നബി(സ) തങ്ങള്‍. മനുഷ്യ മക്കളുടെ യജമാനനും ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഭൂമി പിളര്‍ന്നു ആദ്യം പുറത്തുവരുന്നതും നബി(സ)യാണ്. ആദ്യ ശുപാര്‍ഷകരും അത് സ്വീകരിക്കപ്പെടുന്നവരും അവിടുന്ന് തന്നെ. സ്വര്‍ഗ്ഗ കവാടം ആദ്യം വന്ന് മുട്ടുന്നയാളും.

നബിമാരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവരും സാരസമ്പൂര്‍ണ്ണ വാക്യങ്ങൾ നല്കപ്പെട്ടവരും നബി(സ്വ) തന്നെ. നമസ്‌കാരത്തില്‍ തന്റെ സമുദായത്തിലെ അണികള്‍ മലക്കുകളുടെ അണികള്‍ക്ക് സമാനമാണ്. ഖല്‍ബ് ഉറങ്ങുകയില്ല എന്നതും മുന്നില്‍ പോലെ പിന്നില്‍ നിന്നും കാണുന്നതും സവിശേഷത തന്നെ. തിരുസന്നിധിയില്‍ ശബ്ദം ഉയര്‍ത്തുവാനോ പേരുപറഞ്ഞു വിളിക്കുവാനൊ പാടില്ല എന്നതും നബി(സ്വ) യുടെ പ്രത്യേകതയാണ്.

നമസ്‌കാരത്തില്‍ സംബോധന ചെയ്യാം എന്നതും നമസ്‌കരിക്കുന്നവനെ അവിടുന്ന് വിളിച്ചാല്‍ ഉത്തരം നല്‍കുന്നത് കൊണ്ട് നമസ്‌കാരം അസാധുവല്ലെന്നതും സവിശേഷ സ്ഥാനങ്ങളാണ്. അവിടുത്തെ മൂത്രവും രക്തവും ബര്‍ക്കത്തെടുക്കാന്‍ ഉപയോഗിക്കാം എന്നതും രോമങ്ങള്‍ ഖണ്ഡിതമായും നജസല്ലാത്തതും സവിശേഷ പദവികള്‍ തന്നെ. ഇങ്ങനെ എത്ര എത്ര പദവികള്‍.

ഇത്തരം സവിശേഷ പദവികള്‍‌ക്കെതിരെ തര്‍ക്കം ഉന്നയിക്കുന്നത് നിഷ്പ്രയോജനകരമായ 'മനോരോഗം' ആണെന്ന് മുഹഖിഖുകള്‍ എല്ലാം പറഞ്ഞതായി ഇമാമുല്‍ ഹറമൈനി(റ) പ്രസ്താവിച്ചിട്ടുണ്ട്..

_തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്തില്‍ നിന്ന്_



:സൂചിക - നുസ്രത്തുൽ അനാം 2007 മാർച്ച്‌ - ഏപ്രീൽ

ബിദ്അത്ത് - ഒരു പഠനം - മൗലാനാ നജീബ് മൗലവി

ബിദ്അത്ത് എന്ത്:

അഹ്'ലുന്നത്തി വൽ ജമാഅ: ആരാണെന്നും ഈ നാമകരണത്തിനു അടിസ്ഥാനമെന്തെന്നുമാണെന്നാണ് ഇതുവരെ വിവരിച്ചത്. ഇനി ബിദ്അത്ത് എന്താണെന്നും മുബ്തദിഅ് - ബിദ്അത്തുകാരൻ ആരാണെന്നും പറയാം.

ബിദ്അത്ത് എന്താണെന്ന് നബി(സ) തങ്ങൾ തന്നെ നിർവ്വചിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

الصلاة المكتوبة التي بعدها كفارة لما بينهما ، والجمعة إلى الجمعة ، ورمضان إلى رمضان كفارة لما بينهما ثم قال بعد ذلك إلا من ثلث الإشراك بالله ، ونكث الصفقة ، وترك السنة قلنا يا رسول الله : أما الإشراك بالله فقد عرفناه ، فما نكث الصفقة وترك السنة ؟ قال أما نكث الصفقة : أن تبايع رجلا بيمينك ، ثم تختلف إليه فتقتله بسيفك ، وأما ترك السنة : فالخروج من الجماعة

- المستدرك للحاكم


"അഞ്ചുനേരത്തെ നിസ്ക്കാരങ്ങളിലൊന്ന് അതിന്റെ ശേഷം വരുന്ന നിസ്ക്കാരം വരെ ഇടക്കു വരുന്ന പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമാണ്. ഒരു ജുമുഅ: തൊട്ടടുത്ത ജുമുഅ: വരെയും ഒരു റമളാൻ തൊട്ടടുത്ത റമളാൻ വരെയും ഇടക്കുള്ള പാപങ്ങൾക്കു പരിഹാരമാണ്. ശേഷം നബി(സ) പറഞ്ഞു: മൂന്നു പാപങ്ങളൊഴിച്ച്. ഇശ് റാക്കു ബില്ലാ, നക്സു സ്'സ്വഖഫ:, തർക്കുസ്സുന്ന: ഇതാണാ മൂന്നു പാപങ്ങൾ. റിപ്പോർട്ടർ അബൂഹുറൈറ(റ) പറഞ്ഞു: ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇശ് റാക്ക്(ശിർക്ക്) എന്താണെന്നു ഞങ്ങൾക്കറിയാം. തർക്കുസ്സുന്നയും നക്സു സ്'സ്വഖഫയും എന്താണ്? അവിടുന്ന് പറഞ്ഞു:

നിന്റെ വലതു കൈ കൊണ്ട് നീ ഒരാളോട് ബൈഅത്തു ചെയ്യുകയും പിന്നെ അയാളോട് ഭിന്നിച്ചു കൊണ്ട് വിപ്ലവം നയിച്ചു നിന്റെ വാളു കൊണ്ട് നീ അയാളെ വധിക്കുകയുമാണ് നക്സു സ്'സ്വഖഫ:. തർക്കുസ്സുന്ന എന്നാൽ ജമാഅത്തിൽ നിന്നു വിട്ടു നിൽക്കുക തന്നെ"

ഈ ഹദീസ് ഇമാം ഹാക്കിം (റ) തന്റെ മുസ്തദ്'റകിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത് മുസ്ലിമിന്റെ ശർത്വ് പ്രകാരം സ്വഹീഹാണെന്ന് ഹാക്കിം (റ) പ്രസ്താവിച്ചിട്ടുമുണ്ട്.

ഈ ഹദീസിലെ തർക്കുസ്സുന്ന: (സുന്നത്തു വെടിയൽ) കൊണ്ടു വിവക്ഷിതം ബിദ്അത്താണെന്നു വ്യക്തം. ഇമാം ജലാലുൽ ബുൽക്കൈനി(റ) പ്രസ്താവിച്ചു:

السادسة عشرة (من الكبائر) البدعة وهي المراد بترك السنة


"വൻകുറ്റമാണ് ബിദ്അത്ത്. ഹദീസിലെ തർക്കുസ്സുന്ന: കൊണ്ടുദ്ദേശ്യം ബിദ്അത്താണ്".

ഇമാം അഹ്'മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: "വല്ലവനും ഒരു ചാൺ തോതിലെങ്കിലും ജമാഅത്തിൽ നിന്നു വിട്ടു നിന്നാൽ അവൻ ഇസ്ലാമിന്റെ സുഭദ്രതാലി തന്റെ കഴുത്തിൽ നിന്ന് പൊട്ടിച്ചെറിഞ്ഞവനായി".



ജലാലുൽ ബുൽക്കൈനി(റ) പറഞ്ഞു:

والمراد بذلك اتباع البدع عافان الله من ذلك


"ജമാഅത്തുമായി വിട്ടുപിരിയുകയെന്നാൽ ബിദ്അത്തിനോടു പിൻപറ്റുകയാണുദ്ദേശ്യം".

സുകൃതങ്ങൾ കൊണ്ടു പൊറുക്കാത്ത പാപമെന്ന് നബി(സ) വിശേഷിപ്പിച്ച തർക്കുസ്സുന്ന: - ബിദ്അത്ത് - എന്നാൽ ജമാഅത്തിൽ നിന്നു വിട്ടുനിൽക്കലാണെന്നും അങ്ങനെ വിട്ടുനിന്നവൻ ഇസ്ലാമിന്റെ 'താലി' സ്വയം അഴിച്ചുമാറ്റിയവനാണെന്നും ഈ ഹദീസുകൾ കൊണ്ട് വ്യക്തമായല്ലോ. നബി(സ) തങ്ങൾ പറഞ്ഞ ജമാഅത്ത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത് അവിടുന്ന് പിടിച്ചുനിൽക്കാൻ നിർദ്ദേശിച്ച ജമാഅത്തു തന്നെയാണെന്നു സ്പഷ്ടമാണ്. ആ ജമാഅത്ത് കൊണ്ടുദ്ദേശ്യം കാലാകാലങ്ങളിലുള്ള ഇജ്മാഅ് ആണെന്നും അതെന്താണെന്നും മുമ്പ് വിവരിച്ചിട്ടുണ്ടല്ലോ.

അപ്പോൾ ഇജ്മാഅ് നിഷേധിക്കലും കാലാകാലങ്ങളിലുള്ള മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇൽ നിന്നു വിട്ടുനിൽക്കലുമാണ് ബിദ്അത്ത് എന്നു നബി(സ) തങ്ങൾ നിർവ്വചിച്ചതായി ബോദ്ധ്യപ്പെട്ടു.


ദീനിന്റെ അനിഷേദ്ധ്യമായ തെളിവുകളിലൊന്നാണ് ഇജ്മാഅ്. ഇജ്മാഅ് കൊണ്ടോ കിതാബ്, സുന്നത്ത് എന്നിവകളിലെ നസ്വ് (മറ്റൊന്നിനും സാധ്യതയില്ലാത്ത വണ്ണം ഉദ്ദേശ്യം വ്യക്തമായത്) കൊണ്ടോ സ്ഥിരപ്പെട്ട കാര്യമാണ് ഉസൂലുദ്ദീൻ - ദീനിലെ അടിസ്ഥാന വിശ്വാസകാര്യങ്ങൾ. ഈ കാര്യങ്ങളിൽ ഗവേഷണ യോഗ്യരായ (മുജ്തഹിദുകൾ) പണ്ഡിതൻമാർക്കു ഇജ്തിഹാദ് ചെയ്യാൻ പോലും അവകാശമില്ല.


ഇജ്മാഅ്, നസ്വ് എന്നീ ഖണ്ഡിതമായ തെളിവുകളില്ലാത്ത വിഷയങ്ങളാണ് ഇജ്തിഹാദിനു വിധേയമാകുന്നത്. മുസ്തസ്ഫാ 2-103, ഫത്ഹുൽബാരി 13-272. ഇക്കാര്യങ്ങൾക്കാണ് ഫുറൂഉദ്ദീൻ - ദീനിലെ ശാഖാപരമായ കാര്യങ്ങൾ എന്നു പറയുന്നത്. ചുരുക്കത്തിൽ ഖുർആൻ, സുന്നത്ത് എന്നീ സത്യപ്രമാണങ്ങളിൽ നസ്വായി പറഞ്ഞിട്ടുള്ള വിഷയങ്ങൾ, മുസ്ലിം ലോകത്ത് അഭിപ്രായ വ്യത്യാസം കൂടാതെ അംഗീകരിക്കപ്പെടേണ്ടതും വിശ്വസിക്കപ്പെടേണ്ടതുമായ പോലെ കാലാകാലങ്ങളിൽ മുസ്ലിം സമൂഹം അഥവാ പ്രമാണ യോഗ്യരായ മുജ്തഹിദുകൾ, ഒന്നടങ്കം ഏകോപിച്ച ഇജ്മാഉകളും ഗവേഷണത്തിനോ പുനർവിചിന്തനത്തിനോ വിധേയമല്ലാത്ത വിധം വിശ്വസിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമത്രേ. ഇവയാണ് ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും.


ഈ വിശ്വാസകാര്യങ്ങൾ നിഷേധിക്കലും നിരാകരിക്കലും ഒന്നുകിൽ കുഫ്ർ (ഇസ്ലാമിൽ നിന്നു പുറത്താകൽ) അല്ലെങ്കിൽ ബിദ്അത്ത് - ഇത് രണ്ടാലൊന്നാവും. ളറൂറത്ത് കൊണ്ടറിയപ്പെട്ട - പാമരനും പണ്ഡിതനും ഒരുപോലെ അനിഷേദ്ധ്യമായി അറിയുന്ന - ദീനീ കാര്യങ്ങൾ അവിശ്വസിക്കലും നിരാകരിക്കലും കുഫ്'റാകുമെങ്കിൽ, ഇങ്ങനെ അറിയപ്പെടാത്ത ഇജ്മാഉള്ള വിശ്വാസ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കലും നിരാകരിക്കലും ബിദ്അത്തു - തർക്കുസ്സുന്നത്തുമാവും. ഇതാണു നബി(സ) തങ്ങൾ ജമാഅത്തിൽ നിന്നു - ഇജ്മാഇൽ വിട്ടുനിൽക്കുകയാണു ബിദ്അത്ത് എന്ന് നിർവ്വചിച്ചതിന്റെ സാരവും.


ആകയാൽ ഇജ്മാഉള്ളതും ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിൽ പെട്ടതുമായ വിഷയങ്ങളിൽ നിന്നും ളറൂറത്തു കൊണ്ടറിയപ്പെടാത്തവ വെടിയുകയും നിരാകരിക്കുകയും ചെയ്യുന്നതാണ് ബിദ്അത്ത്. പ്രസ്തുത വിശ്വാസ കാര്യങ്ങളാവട്ടെ ഇമാം അബുൽ ഹസനിൽ അശ്അരി(റ)യും അബൂമൻസൂറിനിൽ മാതുരീദി(റ)യും വിസ്തരിച്ചു വിവരിച്ചതായി കഴിഞ്ഞ ഖണ്ഡത്തിൽ പറഞ്ഞിട്ടുണ്ട്. അവരും അനുഗാമികളും നിലകൊണ്ടതാണ് സുന്നത്ത്, സുന്നത്തു ജമാഅത്ത് എന്നിവകളാൽ വിവക്ഷിതം. ഇതിന്നെതിരായ വിശ്വാസങ്ങൾ ബിദ്അത്തും.

ഇമാം ഇബ്നുഹജർ(റ) പ്രസ്താവിച്ചു:

المراد بالسنة ما عليه امام اهل السنة والجماعة الشيخ ابو الحسن الاشعري وابو منصور الماتريدي والبدعة ما عليه فرقة من فرق المبتدعة المخالف لاعتقاد هذين الامامين وجميع اتباعهما

الزواجر لابن حجر١/٨٩


"സുന്നത്ത് കൊണ്ടുദ്ദേശ്യം, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ രണ്ടു ഇമാമുകൾ, ശൈഖ് അഷ്അരിയും മാതുരീദിയും എതൊന്നിൻമേൽ നിലകൊണ്ടുവോ ആ വിശ്വാസ കാര്യങ്ങളാണ്. ബിദ്അത്ത് എന്നാൽ ഇവർ രണ്ടുപേരുടെയും അവരുടെ മുഴുവൻ അനുഗാമികളുടെയും വിശ്വാസത്തിന് എതിരായി നിലകൊള്ളുന്ന ബിദ്അത്തിന്റെ സംഘങ്ങളിൽ നിന്ന് ഏതെങ്കിലും സംഘം വെച്ചു പുലർത്തുന്ന വിശ്വാസങ്ങളുമാണ്."

(സവാജിർ 1-89 ഫതാവൽ ഹദീസിയ്യ: പേ:200 ലും ഇപ്രകാരം കാണാം).

(മൗലാനാ നജീബ് ഉസ്താദിന്റെ പഴയ ഒരു പുസ്തകത്തിൽ നിന്നും)

നബിദിനാഘോഷം ഉത്തമബിദ്‌അത്ത്‌

നബിദിനാഘോഷം ഉത്തമബിദ്‌അത്ത്‌ - അല്ലാമാ അബൂശാമ(599-665)

'ബിദ്‌അത്ത്‌ ഹസന' അനുവദനീയമാണെന്നത്‌ പൊതുവെ സുസമ്മതമായ കാര്യമാണ്‌. അത്‌ പുണ്യവുമാണ്‌. പക്ഷേ, നല്ല കരുത്ത്‌ വേണമെന്നുമാത്രം. ശരീഅത്തിന്റെ ഒരു തത്വത്തോടും ഇടയാത്തതും അതുവഴി അനർത്ഥമായ ഒന്നും വന്നുചേരാൻ ഇടയാകാത്തതുമായ ഫലപ്രദമായ പുതുസമ്പ്രദായങ്ങളാണ്‌ അതുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌.

ഭാഷണസ്റ്റേജുകൾ, സംഘടനകൾ, വൈജ്ഞാനിക കേന്ദ്രങ്ങൾ, റസ്റ്റ്‌ ഹൗസുകൾ തുടങ്ങി ആദിതലമുറയിൽ അറിയപ്പെടാത്തതും ശരീഅത്തിന്റെ പൊതു താൽപര്യമായ നന്മ പ്രവർത്തിക്കുക, നന്മക്കും ഉപയുക്തമായതു ചെയ്യുക എന്നതിന്റെ ഭാഗമായി വരുന്ന കാര്യങ്ങളൊക്കെ ഇതിൽപെടും.

നമ്മുടെ ഇക്കാലത്ത്‌ തുടക്കം കുറിക്കപ്പെടുന്ന പുതുചര്യകളിൽ ഏറ്റം മികച്ചതിൽ പെട്ടതാണ്‌ 'ഇർബലി'ൽ നടന്നു വന്നിരുന്നതായ ഒരു ആചാരം. തിരുനബി(സ)യുടെ ജന്മത്തിൽ സന്തോഷവും അലങ്കാരവും പ്രകടിപ്പിക്കലാണത്‌. ഇത്‌ ദരിദ്ര ജനങ്ങൾക്ക്‌ പ്രയോജനപ്രദമായതിനു പുറമെ നബിതിരുമേനി (സ)യോടുള്ള ആദരവും ബഹുമാനവും സ്നേഹവുമെല്ലാം വിളിച്ചോതുന്ന കാര്യമാണ്‌. ലോകാനുഗ്രഹിയായ തിരുദൂതരുടെ നിയോഗത്തിൽ അല്ലാഹുവിനു വേണ്ടി നന്ദി പ്രകടിപ്പിക്കലും ഇതിൽ അടങ്ങിയിട്ടുണ്ട്‌. സച്ചരിതരിൽ പ്രസിദ്ധനായ ശൈഖ്‌ ഉമർ മുല്ലയാണ്‌ മൗസ്വിലിൽ ഇതിന്റെ തുടക്കക്കാരൻ. അദ്ദേഹത്തെയാണ്‌ ഇർബൽ രാജാവ്‌ മാതൃകയാക്കിയത്‌. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ.

_കിതാബുൽ ബാഇസ്‌ അലാ ഇൻകാറിൽ ബിദഇ വൽ ഹവാദിസ്‌ - 95,96_



:സൂചിക - നുസ്രത്തുൽ അനാം മാസിക 2012 ഫെബ്രുവരി.

ബലിമാംസം അമുസ്‌ലിംകൾക്ക്‌ ?

അമുസ്‌ലിംകൾക്ക്‌ ബലിമാംസം നൽകണമെന്ന് ഹദീസിൽ ഉണ്ടോ?

ചോദ്യം: 26-12-2012 വെള്ളിയാഴ്ച 9.30 ന്‌ ടി. വി. യിൽ മുട്ടോളം താടിരോമം നീട്ടിയ ഒരു മൗലവി ഇങ്ങനെ പ്രഭാഷണം ചെയ്യുന്നത്‌ കേട്ടു. "ബഹു: അബ്ദുല്ലാഹിബ്‌'നു ഉമറി(റ)നോട്‌ നബി (സ) ബലിമാംസം തന്റെ അയൽവാസിയായ യഹൂദന്‌ കൊടുക്കാൻ കൽപിച്ചു. അതാണ്‌ നബിയുടെയും സഹാബത്തിന്റെയും മാതൃക. അത്‌ കൊണ്ട്‌ ബലിമാംസം അമുസ്‌'ലിംകൾക്കും കൊടുക്കണം" എന്ന്. എന്നാൽ ഖൽയൂബി 4 ആം ഭാഗത്തിൽ ബലിമാംസം അമുസ്‌'ലിംകൾക്ക്‌ കൊടുക്കരുതെന്നുണ്ടല്ലോ. വേവിച്ചതായാലും തനിക്ക്‌ കിട്ടിയ വിഹിതത്തിൽ നിന്നായാലും കൊടുക്കാൻ പാടില്ലെന്ന് നമ്മുടെ ഉസ്താദുമാരെല്ലാം പറയുന്നല്ലോ. അവരാരും ഈ ഹദീസ്‌ കണ്ടില്ലയോ? അതോ അങ്ങിനെ ഒരു ഹദീസില്ലേ?



ഉത്തരം: ഉള്‌ഹിയ്യത്തിന്റെ ബലിമാംസംത്തിൽ നിന്ന് ഒരംശവും അമുസ്‌'ലിമിന്‌ നൽകൽ അനുവദനീയമല്ലെന്നത്‌ ഇമാം ശാഫിഈ(റ)യുടെ വ്യക്തമായ പ്രസ്‌താവന(നസ്സ്വ്‌)യാണ്‌. തദടിസ്ഥാനത്തിലാണ്‌ താങ്കളുദ്ദരിച്ച ഖൽയൂബിയിലും ശാഫി'ഈ മദ്‌'ഹബിലെ മറ്റ്‌ ഗ്രന്ഥങ്ങളിലുമെല്ലാം ഈ നിയമം വിവരിച്ചിട്ടുള്ളത്‌. (ഉദാഹരണം തുഹ്ഫ: 9-346). പ്രശ്‌നത്തിലുന്നയിച്ച മൗലവി ഏത്‌ മദ്‌ഹബുകാരനാണെന്നറിയില്ല. ഹദീസിൽ നിന്ന് നേരിട്ട്‌ മനസിലാക്കി ബലിമാംസം അമുസ്‌ലിംകൾക്ക്‌ കൊടുക്കണം എന്നു ജൽപിച്ചതിൽ നിന്ന് അയാൾ ഒരു മദ്‌ഹബ്‌ വിരുദ്ധനാണെന്നാണ്‌ മനസിലാകുന്നത്‌. എങ്കിൽ താനുദ്ദരിച്ച ഹദീസ്‌ ആരു റിപ്പോർട്ട്‌ ചെയ്തതാണ്‌? അതിന്റെ സനദെന്ത്‌? സ്വഹീഹാണോ, ളഈഫാണോ? ഏതു ബലി മാംസത്തെ കുറിച്ചാണ്‌? എന്നെല്ലാം വ്യക്തമാക്കേണ്ട ബാദ്ധ്യത അയാൾക്കുണ്ടല്ലോ. അല്ലാത്തിടത്തോളം അയാൾ മറുപടിയർഹിക്കുന്നില്ല. ഇമാം ശാഫിഈറ)ക്കും ശാഫിഈ മദ്‌ഹബിലെ ഇമാമുകൾക്കും ഖുർആനും ഹദീസും നബിചര്യയും പഠിപ്പിക്കാൻ ഇവരാരും വളർന്നിട്ടില്ലെന്ന് ഏതായാലും വ്യക്തമാണ്‌.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 4, പേജ്: 204)

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

ജിന്നുസേവ: ഒരു പഠനം (Moulana Najeeb Moulavi)

ജിന്നുകൾ മനുഷ്യനെ സേവിക്കുമോ? അതിനവർക്കു കഴിയുമോ? എന്നത്‌ ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്‌. അവരുടെ സേവനം മനുഷ്യർക്കു സ്വീകരിക്കാൻ കഴിയുമോയെന്നും കഴിയുമെങ്കിൽ തന്നെ അതു ലഭ്യമാക്കാനെന്താണു മാർഗ്ഗമെന്നും പ്രമാണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കേണ്ടതുണ്ട്‌.

ജിന്നുകളെന്നത്‌ മനുഷ്യരുടെ സഹോദര വർഗ്ഗമായി അല്ലാഹു സൃഷ്ടിച്ച ഒരു വിഭാഗമാണ്‌. മനുഷ്യ സൃഷ്ടിപ്പ്‌ പ്രധാനമായും മണ്ണിൽ നിന്നാണു നടന്നിട്ടുള്ളതെങ്കിൽ ജിന്നിന്റെ സൃഷ്ടിപ്പ്‌ തീയിൽ നിന്നാണ്‌. അല്ലാഹു പ്രസ്താവിച്ചു:

خلق الانسان من صلصال كالفخار . وخلق الجان من مارج من نار (الرحمان 41)



(മുട്ടിയാൽ ശബ്ദമുണ്ടക്കുന്ന ഓടുപോലെയുള്ള കളിമൺ രൂപത്തിൽ നിന്നാണു മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത്‌. ജിന്നിനെ തീയിന്റെ തെളിമയുള്ള നാളത്തിൽ നിന്നും അല്ലാഹു സൃഷ്ടിച്ചു). ജിന്നിനെയും ഇൻസിനെയും ഇപ്രകാരം കൂട്ടിച്ചേർത്തു കൊണ്ടാണ്‌ അല്ലാഹു മിക്കയിടത്തും പറഞ്ഞിട്ടുള്ളത്‌.


ഈ സൂക്തമുൾക്കൊള്ളുന്ന സൂറത്തുർറഹ്മാനിൽ "ജിന്നു-ഇൻസു വർഗ്ഗമേ, നിങ്ങളുടെ നാഥന്റെ ഏതനുഗ്രഹങ്ങൾ കൊണ്ടാണു നിങ്ങൾക്കു നിഷേധിക്കുവാൻ കഴിയുക?!" എന്ന് അല്ലാഹു ഇടക്കിടെ ആവർത്തിച്ചു ചോദിക്കുന്നു. അല്ലാഹുവിനെയും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയും അംഗീകരിച്ചു വിശ്വസിച്ചും അല്ലാഹുവിനു വഴിപ്പെട്ടും ജീവിക്കേണ്ട രണ്ടു സൃഷ്ടിവർഗ്ഗമാണ്‌ ജിന്നും ഇൻസുമെന്നു സാരം. പരലോകത്തും ഈ രണ്ടു വിഭാഗത്തെയും പുനർ ജന്മം നൽകി ഒരുമിച്ചു കൂട്ടുന്നതും വിചാരണ ചെയ്യുന്നതുമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. മനുഷ്യനെപ്പോലെ അല്ലാഹുവിനെ അറിയാനും ഇബാദത്തു ചെയ്യുവാനും വേണ്ടി അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതാണ്‌ ജിന്നും ഇൻസുമെന്നും വിശുദ്ധ ഖുർആൻ (ദാരിയാത്ത്‌:56) വ്യക്തമാക്കുന്നു. ചുരുക്കത്തിൽ മനുഷ്യരുടെ സഹോദര വർഗ്ഗമാണു ജിന്ന്. ഈ രണ്ടു വർഗ്ഗങ്ങൾക്കു പുറമെ അല്ലാഹുവിന്റെ നിർദ്ദേശങ്ങൾ സർവ്വാത്മനാ പാലിച്ചു കൊണ്ട്‌ അല്ലാഹുവിനെ അറിഞ്ഞു വണങ്ങി ജീവിക്കുന്ന മറ്റൊരു സൃഷ്ടിവർഗ്ഗമാണു മലക്കുകൾ. അവരുടെ സൃഷ്ടിപ്പ്‌ തികച്ചും പ്രകാശത്തിൽ നിന്നാണ്‌.

ആയിശ(റ) യെ തൊട്ടു നിവേദനം: നബി(സ്വ) പ്രസ്താവിച്ചു. മലക്കുകളെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ പ്രകാശത്തിൽ നിന്നാണ്‌. ജിന്നിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ തീയിന്റെ ശുദ്ധനാളത്തിൽ നിന്നും. ആദമിനെ സൃഷ്ടിക്കപ്പെട്ടത്‌ നിങ്ങൾക്കു വിശദീകരിക്കപ്പെട്ടു തന്നിട്ടുള്ള മണ്ണിൽ നിന്നും (മുസ്ലിം, അഹ്‌മദ്‌).

തന്നെ അറിഞ്ഞു വണങ്ങാനായി അല്ലാഹു സൃഷ്ടിച്ചിട്ടുള്ള മൂന്നു സൃഷ്ടി വർഗ്ഗങ്ങളെക്കുറിച്ച വിവരണമാണ്‌ ഈ ഹദീസിന്റെ ഉള്ളടക്കം. മലക്കുകൾ, ജിന്ന്, ഇൻസ്‌ ഇവരിൽ മലക്കുകൾ തീർത്തും വെളിച്ചത്തിൽ നിന്നു സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാകയാൽ അവരിൽ ദോഷപ്രകൃതിയുടെ അംശമേയില്ല. അവരടങ്കലും അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാണ്‌.

بل عباد مكرمون (الانبياء 26)


മനുഷ്യരും ജിന്നും അങ്ങനെയല്ല. അവരിൽ നരകത്തിലേക്കു സൃഷ്ടിക്കപ്പെട്ടവരാണു വലിയ വിഭാഗം.

ولقد ذرأنا لجهنم كثيرا من الجن والانس.......(الاعراف179)

സ്വഭാവങ്ങൾ കൊണ്ടും ദുഷിപ്പുകൊണ്ടും പിശാചുക്കളായി മാറുന്നവർ അവരിലുണ്ട്‌. ഇവരെ ശൈത്വാന്മാർ (الشيطان) എന്നു പറയുന്നു. ജിന്നുവർഗ്ഗത്തിൽ നിന്നു ഗുരുത്വം കെട്ട ദുഷിച്ചവർക്കാണു ശൈത്വാന്മാർ എന്നു സാധാരണ പറയാറുള്ളതെങ്കിലും മനുഷ്യന്മാരിൽ തീർത്തും ദുഷിച്ച അഭിശപ്തന്മാർക്കും ശൈത്വാനുകൾ എന്നുപറയും. ഖുർആനങ്ങനെ പറഞ്ഞിട്ടുണ്ട്‌.

شياطين الانس والجن (انعام 112)


(മനുഷ്യ - ഭൂത പിശാചുകൾ) എന്നു ഖുർആൻ പറഞ്ഞത്‌ അല്ലാഹുവിന്റെ കരുണയർഹിക്കാത്ത ഇരുവർഗ്ഗത്തിലെയും അഭിശപ്തന്മാരെയാണ്‌.

من شر الوسواس الخناس . من الجنة والناس
(ജിന്നിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ള ദുർബോധന ദു:ശക്തികൾ) എന്നും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്‌.




അപ്പോൾ പ്രകൃതിയിലും സ്വഭാവത്തിലും മനുഷ്യരെപ്പോലെത്തന്നെ ദുഷിച്ചു പിശാചുകളാകാനും നല്ലവരായി ഉയർന്നു മാലാഖമാരോടൊപ്പം ചേരാനും പറ്റുന്നവിധം അല്ലാഹു സൃഷ്ടിച്ച സഹോദരവർഗ്ഗമാണു ജിന്നുകൾ എന്നു വ്യക്തമായി. പക്ഷേ, മനുഷ്യരിൽ നിന്നു ഭിന്നമായി ശാരീരിക പ്രകൃതിയിൽ അവർ തീയിന്റെ ശക്തിയുള്ളവരാണ്‌. തൻമൂലം മനുഷ്യരുടെ ദൃഷ്ടിയിൽ നിന്നു മറഞ്ഞാണ്‌ അവർ നിലകൊള്ളുന്നത്‌. നഗ്നനേത്രം കൊണ്ടു മനുഷ്യർക്കു സാധാരണഗതിയിൽ അവരെ കാണാൻ കഴിയുകയില്ല. അവർക്കു മനുഷ്യനെ ഇങ്ങോട്ടു കാണാൻ കഴിയുകയും ചെയ്യും. ഖുർആൻ പറയുന്നു:

إنه يراكم هو وقبيله من حيث لا ترونهم (اعراف 27)


(അവനും അവന്റെ പാർട്ടിയും നിങ്ങൾക്കങ്ങോട്ടു കാണാൻ കഴിയാത്ത വിധം നിങ്ങളെ ഇങ്ങോട്ടു കാണും). മലക്കുകളെപ്പോലെ വിഭിന്ന രൂപങ്ങൾ പ്രാപിക്കുവാനും മനുഷ്യർക്കു ദുഷ്ക്കരവും കഴിയാത്തതുമായ പ്രവർത്തികൾ ചെയ്യുവാനും പറ്റുന്ന രീതിയിലാണ്‌ അവരുടെ സൃഷ്ടിപ്പ്‌. ആഴിയിൽ മുങ്ങി മുത്തുകൾ വാരിയെടുക്കാനും വലിയ സൗധങ്ങൾ വളരെ പെട്ടെന്നു പണിതീർക്കാനും അതിവേഗം ദീർഘദൂരങ്ങൾ താണ്ടാനുമെല്ലാം കഴിയുന്ന പ്രകൃതമാണ്‌ ജിന്നുകൾക്കല്ലാഹു നൽകുന്നത്‌. വിശുദ്ധ ഖുർആൻ 21:82) ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്‌.

ഇങ്ങനെയെല്ലാമാണെങ്കിലും മനുഷ്യരാണു ജിന്നുകളേക്കൾ ഉന്നതർ. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. ജിന്നുകളിൽ നിന്ന് ഒരു നബിയെയും റസൂലിനെയും അല്ലാഹു തെരഞ്ഞെടുത്ത ചരിത്രമില്ല. മനുഷ്യവർഗ്ഗത്തിൽ നിന്നു നമ്മുടെ നബിയെ അല്ലാഹു ജിന്നുകളിലേക്കു ദൂതരായയക്കുകയും ചെയ്തിട്ടുണ്ട്‌. അതിനാൽ തന്നെ നബി(സ) തങ്ങൾക്കു മനുഷ്യവർഗ്ഗത്തിന്റെ മേലിലെന്ന പോലെ ജിന്നു വർഗ്ഗത്തിന്റെ മേലിലും ആധിപത്യമുണ്ട്‌. ഏതൊരു നബിക്കും ആ നബിയെ ഏതൊരു വിഭാഗത്തിലേക്കാണോ ദൂതരായി അയക്കപ്പെട്ടതെങ്കിൽ ആ വിഭാഗത്തിന്റെ മേൽ ആത്മീയവും രാഷ്ട്രീയവുമായ അധികാരമുണ്ടെന്നതു സുവിദിതമാണ്‌. നുബുവ്വത്തും അതിന്റെ സവിശേഷഗുണങ്ങളും പ്രത്യേക പഠനമർഹിക്കുന്നതു കൊണ്ട്‌ ഇവിടെ അതു ചർച്ച ചെയ്യുന്നില്ല.

ജിന്നു വർഗ്ഗത്തിനുമേൽ ആധിപത്യം സ്ഥാപിക്കുവാനും അവരെ ആജ്ഞാനുവർത്തികളും സേവകരുമാക്കി മാറ്റിയെടുക്കുവാനും മനുഷ്യ വർഗ്ഗത്തിനു കഴിയുമെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഇതിൽ നിന്നു തന്നെ വ്യക്തമാണ്‌. നബി(സ) തങ്ങൾ ജിന്നുകളുടെയെല്ലാം റസൂലാകുമ്പോൾ അവരിൽ നബിയെക്കൊണ്ടു വിശ്വസിച്ചവർ തീർച്ചയായും സ്വമേധയാ തന്നെ നബി(സ) തങ്ങളുടെ ആജ്ഞാനുവർത്തികളായും അനുസരണയുള്ള പ്രജകളായും മാറുന്നു. അവരിൽ നബി (സ) യെ ധിക്കരിക്കുന്ന കുബുദ്ധികളെയും ദുഷ്ടന്മാരെയും നബി ബലാൽക്കാരമായി കീഴടക്കിയതും വരുതിയിൽ വരുത്തിയതുമായ സംഭവങ്ങൾ എത്രയെങ്കിലും ഹദീസുകളിൽ ഉദ്ധരിക്കുവാനുണ്ട്‌. നബി(സ) തങ്ങളെപ്പോലെ തന്നെ ഹള്‌റത്ത്‌ സുലൈമാൻ നബി(അ)ക്കും ജിന്നുകളുടെ മേൽ അല്ലാഹു ആധിപത്യവും രാജാധികാരവും നൽകിയത്‌ വിശുദ്ധ ഖുർആൻ വ്യക്തമായി പ്രസ്താവിക്കുന്നു. ജിന്നുകൾ സുലൈമാൻ നബി(അ)ക്ക്‌ പലവിധ തൊഴിലുകളും സേവനങ്ങളും ചെയ്തിരുന്നതായും അല്ലാഹു വ്യക്തമാക്കുന്നുണ്ട്‌.

وَالشَّيَاطِينَ كُلَّ بَنَّاءٍ وَغَوَّاصٍ...(ص37)

അപ്പോൾ അല്ലാഹുവിന്റെ ഔദാര്യമായി അല്ലാഹു നൽകുന്ന സിദ്ധികൾ കൊണ്ടു പ്രവാചകന്മാരായ മനുഷ്യന്മാർക്ക്‌ ജിന്നു-ശൈത്വാൻ വർഗ്ഗത്തെ കീഴ്പ്പെടുത്തുവാനും വിധേയത്വമുള്ളവരാക്കി മാറ്റുവാനും സാധിക്കുമെന്ന് സുതരാം വ്യക്തമായി. ഓരോ മനുഷ്യർക്കും ജിന്നിൽ നിന്നുള്ള ഒരു കൂട്ടാളിയെ മലക്കിൽ നിന്നുള്ള കൂട്ടാളിയോടൊപ്പം അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്ന് നബി(സ) തങ്ങൾ പ്രസ്താവിച്ചപ്പോൾ ഇത്തരം കൂട്ടാളി(ഖരീൻ) അങ്ങേക്കുമുണ്ടോയെന്ന് സ്വഹാബത്തു ചോദിച്ചതായും 'അതേ ഉണ്ട്‌, പക്ഷേ ആ കൂട്ടാളിക്കെതിരെ അല്ലാഹു എന്നെ ഔദാര്യപൂർവ്വം സഹായിച്ചിട്ടുണ്ടെന്നും അതിനാൽ എന്റെ ജിന്ന് മുസ്ലിമായിട്ടുണ്ടെന്നും' നബി(സ) തങ്ങൾ പ്രത്യുത്തരം നൽകിയതായും പ്രസിദ്ധമായ ഹദീസിലുണ്ട്‌. സ്വഹീഹു മുസ്ലിമും മറ്റും ഈ ഹദീസു നിവേദനം ചെയ്തിട്ടുണ്ട്‌. നബി(സ)യുടെ ആജ്ഞാനുവർത്തിയും സേവകനുമായി മാറിയിട്ടുണ്ട്‌ തന്റെ ഖരീൻ എന്നാണ്‌ ഈ വാക്യത്തിന്റെ ഉദ്ദേശ്യം. ഇതു നബിയുടെ മാത്രം സവിശേഷതയല്ല. മറ്റെല്ലാ പ്രവാചകന്മാർക്കും ലഭ്യമായിട്ടുള്ള ഗുണമാന്നും ഹദീസു പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്‌.


ആകയാൽ ജിന്നുകളെ അതിജയിക്കാനും കീഴ്പ്പെടുത്താനുമുള്ള അജയ്യ ശക്തിയും പ്രതാപവും അല്ലാഹു നൽകുന്ന നബിമാർക്ക്‌ തങ്ങളുടെ ആത്മീയ ശക്തി കൊണ്ട്‌ ജിന്നുകളെ കീഴടക്കുവാനും അവരെ ആജ്ഞാനുവർത്തികളായി ഭരിക്കുവാനും സാധിക്കും. ജിന്നുകളുടെ സേവനം ഉപയോഗപ്പെടുത്തുവാനും ലഭ്യമാക്കുവാനും അസാധാരണമായി -മുഅ്ജിസത്തായി - അല്ലാഹു നൽകുന്ന ഈ സിദ്ധികൾ കൊണ്ട്‌ പറ്റും. സുലൈമാൻ നബി(അ), നമ്മുടെ നബി(സ) പോലുള്ള പ്രവാചകന്മാരുടെ ചരിത്രത്തിൽ ഇതിനുദാഹരണങ്ങളെമ്പാടും കാണാം. 

നബിമാർക്കു മുഅ്ജിസത്തായി ലഭിക്കുന്ന സിദ്ധികളും ശക്തികളും ആ നബിമാരെ പിൻപറ്റി ആത്മീയോന്നതിയിലെത്തുന്ന ഔലിയാഇന്‌ അല്ലാഹു നൽകാമെന്നും ഇങ്ങനെ നൽകപ്പെടുന്ന സിദ്ധികൾക്കു കറാമത്തുകളെന്നാണു സാങ്കേതിക നാമമെന്നും നാം മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. അങ്ങനെ നബിമാരല്ലാത്ത ഭക്തന്മാർക്കു കറാമത്തായി ലഭിക്കുന്ന ആത്മീയ ശക്തി കൊണ്ടും ജിന്നുകളെ കീഴ്പ്പെടുത്തുവാനും അവരുടെ സേവനം ലഭ്യമാക്കുവാനും കഴിയും. ഇത്തരം എത്രയോ സംഭവങ്ങൾ ഔലിയാഇന്റെ ചരിത്രങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. പ്രമാണങ്ങൾ ഇതെല്ലാം സാധൂകരിക്കുകയും ചെയ്യുന്നു.


_മൗലാനാ നജീബ്‌ ഉസ്താദിന്റെ 'ജിന്നുസേവയും ജ്യോതിഷവും ' എന്ന ലേഖനത്തിൽ നിന്നും - നുസ്രത്തുൽ അനാം 2006 മാർച്ച്‌ - ഏപ്രീൽ_

മൗലാനയുടെ കൂടുതൽ പ്രസംഗങ്ങളും ഫത്'വാകളും ലേഖനങ്ങളും ഫെയ്സ്ബുക്കിൽ ലഭിക്കാൻ ഇവിടെ ക്ളിക്ക് ചെയ്ത് ലൈക് അടിക്കുക.

Saturday, April 02, 2016

സ്ത്രീ പുറത്തിറങ്ങലും സ്ത്രീ ജുമുഅ ജമാഅത്തും (Moulana Najeeb Moulavi)

സ്ത്രീ പുറത്തിറങ്ങൽ:

സ്ത്രീക്കു നൽകേണ്ട എല്ലാവിധ സംരക്ഷണങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചിട്ടുള്ള പരിശുദ്ധ ഇസ്ലാം പ്രകൃതിപരവും സൃഷ്ടിപരവുമായ അവളുടെ സമസ്തനിലകളും പരിഗണിക്കുകയും അതനുസരിച്ച്‌ അവളുടെ ശരീരത്തിനും അഭിമാനത്തിനും പൂർണ്ണസംരക്ഷണം ഉറപ്പു വരുത്തുന്ന നിയമങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്‌. പുരുഷനെ മദമിളക്കുന്ന അവളുടെ ശരീരലാവണ്യവും മാംസ നൈർമ്മല്ല്യവും അത്യാകർഷകമായ അവളുടെ ശരീരവടിവും ആകാരരൂപാതികളും വർണ്ണിക്കാത്ത കവികൾ കാണില്ല. ഇതു നിഷേധിച്ചു കൊണ്ടുള്ള ഒരു സമത്വവാദവും പ്രകൃതി അംഗീകരിക്കില്ല.

എല്ലാ രംഗത്തും സ്ത്രീ-പുരുഷ സമ്മിശ്രമായ ജീവിതരീതിയാണിന്ന്. ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സ്ത്രീ പുരുഷനോടൊത്തു വിഹരിക്കുന്നു. സ്ത്രീയും പുരുഷനും കൂടിക്കലർന്നുകൊണ്ടുള്ള ഈ ജീവിതരീതി, സമൂഹത്തെ ലൈംഗിക അരാചകത്വത്തിലേക്കു നയിച്ചതിൽ അനൽപമായ പങ്കു വഹിച്ചിട്ടുണ്ടെന്നത്‌ നഗ്നമായ സത്യമാണ്‌. എന്നാൽ ഇസ്ലാം കുത്തഴിഞ്ഞ ഈ ജീവിതരീതി പൂർണ്ണമായും നിഷേധിച്ചിരിക്കുന്നു.



അല്ലാഹു പറയുന്നു: "നിങ്ങളുടെ വീടുകളിൽ നിങ്ങൾ കഴിഞ്ഞു കൂടുക. ഇസ്ലാമിന്റെ മുമ്പുള്ള സ്ത്രീകൾ സൗന്ദര്യം പ്രദർശ്ശിപ്പിച്ചിരുന്നതു പോലെ നിങ്ങൾ പ്രദർശ്ശിപ്പിക്കുകയും അരുത്‌" (സൂറ അഹ്‌സാബ്‌).

وقرن في بيوتكن ولا تبرجن تبرج الجاهلية الأولى

سورة الأحزاب


ഒരിക്കലും സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന് ഇതിനർത്ഥമില്ല. ശറഇയ്യായ ആവശ്യങ്ങൾക്കു വേണ്ടി അവർക്കു പുറത്തിറങ്ങാം. മേൽ ആയത്തിനെ ഇങ്ങനെയാണ്‌ മുഫസ്സിറുകൾ വ്യാഖ്യാനിച്ചത്‌. (ഇബ്‌നു കസീർ 3-452 നോക്കുക).


أي : الزمن بيوتكن فلا تخرجن لغير حاجة

تفسير ابن كثير

എന്നാൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും അവൾ ചില ചിട്ടകളും സദാചാരമര്യാദകളും പാലിക്കണം. ഖുർആൻ പറഞ്ഞു: "നബിയേ, തങ്ങളുടെ ഭാര്യമാരോടും പുത്രിമാരോടും മറ്റു സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ പ്രാഥമികാവശ്യങ്ങൾക്കു വേണ്ടി രാത്രിയിൽ പോലും പുറത്തിറങ്ങുകയാണെങ്കിലും അവരുടെ ജിൽബാബുകൾ(ആകെ മൂടി വസ്ത്രങ്ങൾ) കൊണ്ടു പുതക്കുകയും വഴികാണാനുള്ള കണ്ണൊഴിച്ചു ശരീരമാസകലം ആവരണം ചെയ്യുകയും ചെയ്തുകൊള്ളാൻ തങ്ങൾ നിർദ്ദേശിക്കണം. അവരെ മനസ്സിലാക്കി മാനം കെടുത്താതിരിക്കാൻ ഇതാണനുയോജ്യ മാർഗ്ഗം" (സൂറ അഹ്‌സാബ്‌).

ياأيها النبي قل لأزواجك وبناتك ونساء المؤمنين يدنين عليهن من جلابيبهن ذلك أدنى أن يعرفن فلا يؤذين وكان الله غفورا رحيما

سورة الأحزاب

ഇങ്ങനെ പർദ്ദാനിയമങ്ങൾ പാലിച്ചു സ്ത്രീകൾക്കു പുറത്തിറങ്ങാമെങ്കിലും മൊത്തത്തിൽ ഇസ്ലാം അത്‌ നിരുത്സാഹപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. നബി(സ) പറഞ്ഞു: "സ്ത്രീ ഔറത്താണ്‌ (പൂർണ്ണമായും മറക്കപ്പെടേണ്ടവളാണ്‌) അവൾ പുറത്തിറങ്ങിയാൽ പിശാച്‌ അവളിലേക്കു വെളിപ്പെടും. അവൾ അല്ലാഹുവിന്റെ റഹ്‌മത്തുമായി ഏറ്റവും അടുത്തിരിക്കുന്ന അവസരം തന്റെ വീടിന്റെ അകത്തളത്തിലിരിക്കുമ്പോളാണ്‌". (തുർമുദി - ബസ്സാർ).

المرأة عورة، فاذا خرجت استشرفها الشيطان، وأقرب من رحمة ربها وهي في قعر بيتها

ترمذي وبزار

സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങുന്നതു വിലക്കിക്കൊണ്ടുള്ള ധാരാളം ഹദീസുകൾ ഉദ്ധരിച്ച്‌ ശേഷം ഇബ്നു ഹജർ(റ) പറയുന്നു: "സ്ത്രീകൾ സുഗന്ധം പൂശി മൊഞ്ചായി പുറത്തിറങ്ങുന്നത്‌ വൻദോഷമാണെന്നാണ്‌ ഈ ഹദീസുകളുടെ വ്യക്തമായ ഭാഷ്യം. എന്നാൽ നമ്മുടെ പ്രമാണങ്ങളുമായി യോജിക്കാൻ, ആ ഹദീസുകളെല്ലാം നാശം സുനിശ്ചിതമായിടത്തെന്നാണു കൽപ്പിക്കേണ്ടതുണ്ട്‌. പ്രത്യുത, നാശം ഭയപ്പെടുന്നേയുള്ളൂവെങ്കിൽ ഇതു കറാഹത്താണ്‌. നാശം ളന്ന് (ധാരണ) ഉണ്ടെങ്കിൽ കബീറത്ത്‌(വൻദോഷം) അല്ലാത്ത ഹറാമുമാണ്‌. ഇതു വ്യക്തമാണല്ലോ." (സവാജിർ 2-37)

تنبيه : عد هذا هو صريح الأحاديث وينبغي حمله ليوافق قواعدنا على ماذا تحققت الفتنة أما مع مجرد خشيتها فهو مكروه أو مع ظنها فهو حرام غير كبيرة كما هو ظاهره

زواجر


ചുരുക്കത്തിൽ തൊഴിൽ പോലുള്ള ആവശ്യങ്ങൾക്കും മറ്റു തങ്ങൾക്ക്‌ മസ്‌ലഹത്തുള്ള കാര്യങ്ങൾക്കും സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത്‌ നിരുപാധികമായി തടയപ്പെട്ടിട്ടില്ല. നാശം സുനിശ്ചിതമാണെങ്കിലും ധാരണയുണ്ടെങ്കിലും മാത്രമാണ്‌ ഹറാമാകുന്നത്‌. ആശങ്കയുള്ളപ്പോൾ കറാഹത്തും. അവർ പുറപ്പെടുന്നത്‌ മൂലം ശറഅ് ഹറാമാക്കിയ യാതൊരു നാശവും ഭയമില്ലെങ്കിൽ അതനുവദനീയവുമാണ്‌. ഹിജാബും പർദ്ദാവിധിയുമെല്ലാം വന്നതിനു ശേഷമുള്ള വിധിയാണിത്‌. പക്ഷേ വീടിനകത്തു തന്നെ ഒതുങ്ങിക്കഴിയുന്നതാണ്‌ സ്ത്രീകൾക്കുത്തമമെന്നതിൽ സന്ദേഹമില്ല. മേൽ ചൊന്ന ഹദീസിൽ നബി(സ) തങ്ങൾ തന്നെ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭർത്താവിനു കൂട്ടു പോവുക, ഹജ്ജിനു പോവുക പോലുള്ള പുണ്യകർമ്മങ്ങൾക്കു മാത്രമേ വീടുവിട്ടു പുറത്തിറങ്ങുന്നതിൽ പുണ്യമുള്ളൂ. ഇതാണു സത്യവിശ്വാസിനികളുടെ വഴക്കവും.


🏻സ്ത്രീ ജുമുഅ: ജമാഅത്തു വിധി

ഇനി നോക്കാനുള്ളത് സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങേണ്ട പുണ്യകർമ്മമാണോ അവർക്ക് ജുമുഅ:യും ജമാഅത്തും എന്നാണ്.സ്ത്രീകൾക്കു ജമാഅത്തു സംബന്ധിച്ച് പണ്ഡിതന്മാർക്കു വ്യത്യസ്ത വിധികളാണുള്ളത്. അവർക്കു സ്വന്തമായി അവരുടെ വീടുകളിൽ ജമാഅത്തായി നമസ്കരിക്കുന്നത് പുണ്യമാണെന്നാണ് ഇമാം ശാഫിഈ(റ)യും ഇമാം അഹ്'മദും(റ) പറയുന്നത്. എന്നാൽ അബൂഹനീഫ(റ)യും മാലികും(റ) അവർക്കു ജമാഅത്തു കറാഹത്താണെന്ന പക്ഷക്കാരാണ്. (റഹ്'മത്തുൽ ഉമ്മ - പേജ്:62)

جماعة النساء في بيوتهن افضل لكن لا كراهة في الجماعة لهن عند الشافعي واحمد وقال ابو حنيفة ومالك تكره الجماعة للنساء - رحمة الامة

ശാഫിഈ(റ) മദ്ഹബ് സംബന്ധിച്ച് ഇമാം നവവി(റ)യുടെ വിവരണം ശ്രദ്ധിക്കുക: "സ്ത്രീകൾക്കു ജമാഅത്തു സുന്നത്താണ്. ഇതിൽ ശാഫിഈ മദ്ഹബുകാർക്കു ഭിന്നാഭിപ്രായമില്ല. പക്ഷേ, അവർക്കു പുരുഷന്മാർക്കെന്ന പോലെ ശക്തിയായ സുന്നത്തുണ്ടോ എന്നതിൽ അസ്ഹാബിനു രണ്ടു പക്ഷമുണ്ട്. ഇല്ലെന്നാണു പ്രബലം.....സ്ത്രീകളുടെ ജമാഅത്ത് വീടുകളിലാണു പുണ്യം, അവർ പള്ളിയിൽ വരുന്നതിനേക്കാൾ. 'അവർക്കു വീടാണു പുണ്യ'മെന്ന ഹദീസാണ് അതിനു തെളിവ്. നമ്മുടെ അസ്ഹാബ് പറഞ്ഞു: തന്റെ വീട്ടിൽ നിന്നും ഏറ്റവും മറക്കുന്ന സ്ഥലമേതോ അവിടെ നമസ്ക്കരിക്കുന്നതാണവൾക്കു പുണ്യം. കാരണം നബി(സ) പ്രസ്താവിച്ചതായി ഇബ്നു മസ്ഊദ്(റ)വിന്റെ ഹദീസുണ്ട്: "സ്ത്രീ അവളുടെ മുറിയിൽ നമസ്കരിക്കുന്നതാണ് മേലേ അറയിൽ നമസ്ക്കരിക്കുന്നതിനെക്കാൾ പുണ്യം. അവളുടെ അകത്തളത്തിൽ നമസ്ക്കരിക്കുന്നത് മുറിയിൽ നമസ്കരിക്കുന്നതിനേക്കാൾ പുണ്യമുള്ളതും." - അബൂദാവൂദ്. (ശറഹുൽ മുഹദ്ദബ് 4-198)

يسن الجماعة للنساء بلا خلاف عندنا ، لكن هل تتأكد في حقهن كتأكدها في حق الرجال ؟ فيه الوجهان السابقان أصحهما المنع...

جماعة النساء في البيوت أفضل من حضورهن المساجد للحديث المذكور

قال أصحابنا : وصلاتها فيما كان من بيتها أستر أفضل لها لحديث عبد الله بن مسعود أن النبي صلى الله عليه وسلم قال صلاة المرأة في بيتها أفضل من صلاتها في حجرتها ، وصلاتها في مخدعها أفضل من صلاتها في بيتها -
رواه أبو داود بإسناد صحيح على شرط مسلم .
(شرح المهذب)

ഇനി ജുമുഅ:യുടെ വിധി നോക്കാം. 

"ജുമുഅ: ഫർള് ഐനാണെന്നതിൽ ഉലമാഅ് ഏകോപിച്ചിരിക്കുന്നു........ സ്ത്രീകൾക്കതു നിർബന്ധമില്ലെന്നാണു നാലു മദ്ഹബിന്റെയും പക്ഷം". (റഹ്'മത്തുൽ ഉമ്മ - പേജ്:73)

اتفق العلماء على ان صلاة الجمعة فرض واجب على الاعيان.......ولا يجب ذلك على صبي ولا عبد ولا مسافر ولا امرأة الا في رواية عن احمد في العبد خاصة - رحمة الامة

സ്ത്രീക്കു ജുമുഅ നിർബന്ധമില്ലെന്നതിൽ ഇജ്മാഉണ്ട് (ശറഹുൽ മുഹദ്ദബ് 4-484) ഈ ഇജ്മാഉ കൊണ്ടും സ്വഹീഹായ ഹദീസു കൊണ്ടും സ്ത്രീകൾക്കു ജുമുഅ നിർബന്ധമില്ലെന്നു ഖണ്ഡിതമായി തെളിഞ്ഞിരിക്കെ, ജുമുഅ നിർബന്ധമാണെന്നു തെളിയിക്കുന്ന ആയത്തിലെ പുരുഷന്മാരെ കുറിക്കുന്ന 'അല്ലദീന ആമനൂ' എന്ന വാക്യത്തിൽ ഒരു നിലക്കും സ്ത്രീകൾ പെട്ടിട്ടില്ലെന്നു സുവ്യക്തമായി. അങ്ങനെ പുത്തൻ വാദികൾക്കു പോലും പൊതുവേ വാദവുമില്ലല്ലോ. നിര്ബന്ധമാണെന്നതു പോകട്ടെ, സുന്നത്താണെന്നു പോലും തെളിയിക്കാനാവില്ലെന്നു തന്നെയാണ് അവരും പറയുന്നത്. പെണ്ണുങ്ങളെ പള്ളിയിലേക്കയക്കാൻ നിർബന്ധിക്കുകയാണു നബി ചെയ്തതെന്ന് 'മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ' എന്ന ഗ്രന്ഥത്തിൽ എം.സി.സി എഴുതിയപ്പോൾ അതിനെ വിമർശിച്ചു കൊണ്ട് അൽമനാർ എഴുതിയത് കാണുക


"............................ആകയാൽ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകൾക്കു ജുമുഅ വുജൂബില്ലെന്നു പറഞ്ഞവരാണെന്നു തെളിഞ്ഞു. സുന്നത്തുണ്ടെന്നു ഉലമാക്കൾ പറഞ്ഞുവെന്ന് മൗലവി(എം.സി.സി) വാദിക്കുന്നു. ഇമാമുകളുടെ കിതാബുകളിൽ നിന്ന് അതുദ്ധരിച്ചു തരുവാൻ അദ്ദേഹത്തിനു സാധിക്കുമോ?" (അൽമനാർ - പു:3 ല:23,24).

(മൗലാനാ നജീബ് ഉസ്താദിന്റെ, 1998 ഇൽ പ്രസിദ്ധീകൃതമായ 'സ്ത്രീ പള്ളിയിൽ' എന്ന പുസ്തകത്തിൽ നിന്നും)

ഫാത്തിഹയിലെ ബിസ്മി - ശാഫിഈ മദ്ഹബിന്റെ പ്രാമാണികത (Moulana Najeeb Moulavi)

1. ബിസ്‌മി ഫാതിഹയിൽ പെട്ടത്‌:

ബിസ്‌മി അടക്കം ഏഴ്‌ ആയത്തുകളാണ്‌ ഫാതിഹയിലുള്ളത്‌. ഫാതിഹക്കുള്ള പല പേരുകളിൽ ഒന്നാണ്‌ അസ്സബ്‌'ഉൽ മസാനീ എന്നത്‌. ആവർത്തിച്ചോതപ്പെടുന്ന ഏഴ്‌ സൂക്തങ്ങൾ എന്നാണിതിനർത്ഥം. അബൂ ഹുറൈറയിൽ നിന്ന് ഇമാം ദാവൂദ്‌ (റ) തന്റെ സുനനിൽ റിപ്പോർട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇങ്ങനെ വായിക്കാം.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أُمُّ الْقُرْآنِ، وَأُمُّ الْكِتَابِ، وَالسَّبْعُ الْمَثَانِي - سنن أبي داود

(അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്ന സൂറത്ത്‌ ഉമ്മുൽ ഖുർആൻ, ഉമ്മുൽ കിതാബ്‌, അസ്സബ്‌ഉൽ മസാനീ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടും). ഫാതിഹയുടെ നാലു നാമങ്ങളാണ്‌ ഈ ഹദീസിൽ ഉള്ളത്‌. ഒന്ന്. അൽഹംദു ലില്ലഹി റബ്ബിൽ ആലമീൻ. എല്ലാ സൂറത്തുകളുടെയും ബിസ്‌മിക്ക്‌ ശേഷം വരുന്ന ആയത്ത്‌ കൊണ്ട്‌ സൂറത്തിനു നാമകരണം ചെയ്യുക പതിവുണ്ടല്ലോ. സബ്ബിഹിസ്‌മ സൂറത്ത്‌, ഹൽ അതാക്ക സൂറത്ത്‌, തബാറക, ഇദാ വഖഅതി സൂറത്തുകൾ എന്നീ നാമങ്ങൾ ഉദാഹരണം.

രണ്ടും മൂന്നും നാമങ്ങൾ ഉമ്മുൽ ഖുർആൻ, ഉമ്മുൽ കിതാബ്‌, എന്നാണ്‌. വേദത്തിന്റെ മാതാവ്‌, ഖുർആൻ ശരീഫിന്റെ മാതാവ്‌ എന്നിങ്ങനെയാണ്‌ ഈ ശബ്ദത്തിനർത്ഥം. ഖുർആനിലെ അഥവാ വേദത്തിലെ മുഴുവൻ ഉള്ളടക്കങ്ങളും ഈ കൊച്ചു സൂറത്തിൽ ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നുവെന്ന അർത്ഥോദ്ദേശ്യത്തിലാണിത്‌. 

നാലാമത്‌ ഈ ഹദീസിൽ അസ്സബ്‌ഉൽ മസാനീ എന്ന നാമമാണുള്ളത്‌. ആവർത്തിക്കപ്പെടുന്ന ഏഴ്‌ സൂക്തങ്ങൾ എന്നാണിതിന്റെ അർത്ഥമെന്ന് പറഞ്ഞുവല്ലോ. ഈ ആവർത്തനം പക്ഷേ, അവതരണത്തിലാണോ അതല്ല, പാരായണത്തിലാണോ എന്നതാണു തർക്കം. രണ്ടാണെങ്കിലും ഇത്‌ ഫാതിഹ സൂറത്തിനെ കുറിച്ചാണെന്നതിൽ പക്ഷാന്തരമില്ല.

ബിസ്‌മി ഫാതിഹ സൂറത്തിലെ ഒരു ആയത്താണെന്ന് തെളിയിക്കുന്ന അനേകം ഹദീസുകളുണ്ട്‌. ഹസ്രത്ത്‌ അബൂബക്‌ർ സിദ്ദീഖി (റ) ന്റെയും ഉസ്‌മാനി (റ) ന്റെയും ഭരണ കാലങ്ങളിൽ വിശുദ്ധഖുർആൻ മുഴുവനായി മുസ്‌ഹഫുകളിൽ രേഖപ്പെടുത്തി സൂക്ഷിച്ചപ്പോൾ അതിൽ ബറാഅത്ത്‌ സൂറത്തൊഴിച്ച്‌ മറ്റെല്ലാ സൂറത്തുകളുടെയും ആദ്യത്തിൽ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എഴുതിയിട്ടുണ്ട്‌. സൂറത്തിലെ മറ്റെല്ലാ ആയത്തുകളും എഴുതിയ അതേ ആകൃതിയിലും മഷിയിലുമാണ്‌ ബിസ്‌മിയും എഴുതപ്പെട്ടിട്ടുള്ളത്‌. ഖുർആൻ അല്ലാത്ത മറ്റൊന്നും അതിൽ കടന്ന് കൂടാതിരിക്കാൻ സൂക്ഷ്‌മ ശ്രദ്ധ പാലിച്ച എഴുത്തുകാരും അതിനു നിർദ്ദേശിച്ച ഖലീഫമാരും ബിസ്‌മിയെ ഇവ്വണ്ണം ആവർത്തിച്ചു രേഖപ്പെടുത്തിയത്‌ അത്‌ ഖുർആനിൽ പെട്ടതായത്‌ കൊണ്ടാണല്ലോ. അതെ; ബറാഅത്ത്‌ സൂറത്തിൽ ബിസ്‌മി എഴുതാതിരുന്നത്‌ അതിൽ ബിസ്‌മിയില്ലാത്തത്‌ കൊണ്ടും മറ്റെല്ലാ സൂറത്തുകളിലും ബിസ്‌മി രേഖപ്പെടുത്തിയത്‌ ബിസ്‌മി അതിലുള്ളത്‌ കൊണ്ടുമാണ്‌. സ്വഹാബത്ത്‌ ഏകോപിച്ചു നടത്തിയ ഈ നടപടി തന്നെ ഓരോ സൂറത്തിന്റെ ആരംഭത്തിലെഴുതിയ ബിസ്‌മി ആ സൂറത്തുകളിൽ പെട്ടതാണെന്നതിനു വ്യക്തമായ രേഖയാണ്‌.




ഹാഫിള്‌ ഇബ്‌നു അബ്ദിൽ ബർർ (റ) പറയുന്നു. ഇബ്‌നു അബ്ബാസ്‌, ഇബ്‌നു ഉമർ, ഇബ്നു സുബൈർ, ത്വാഊസ്‌, അതാഅ്, മക്‌ഹൂൽ, ഇബ്‌നുൽ മുൻദിർ തുടങ്ങിയവരെല്ലാം അതേ അഭിപ്രായമുള്ളവരാണ്‌. ഇമാം അഹ്‌മദ്‌, ഇസ്‌ഹാഖ്‌, അബൂ ഉബൈദ്‌ എന്നിവരും കൂഫക്കാർ-മക്കക്കാരിൽ നിന്നുള്ള വലിയൊരു സംഘവും ഇറാഖുകാരിൽ നിന്നുള്ള ഒരു പക്ഷവും ഈ വിഷയത്തിൽ ഇമാം ശാഫിഈ (റ) യോട്‌ യോജിപ്പുള്ളവരാണ്‌. അബൂ ഹുറൈറ, സഈദുബ്‌നു ജുബൈർ എന്നിവരും ഇതേ അഭിപ്രായക്കാരാണെന്ന് ഖത്വാബി ഉദ്ധരിക്കുന്നു. അലി, ഇബ്‌നു അബ്ബാസ്‌, അബൂ ഹുറൈറ, മുഹമ്മദുബ്‌നു കഅ്ബ്‌ എന്നീ സഹാബിമാരും (റ. ഹും) സുഹ്‌രി, സുഫ്‌യാനുസ്സൗരി എന്നീ താബിഈ പ്രമുഖരും അതേ അഭിപ്രായമുള്ളവരാണെന്ന് ഇമാം ബൈഹഖി റിപ്പോർട്ട്‌ ചെയ്യുന്നു.

പ്രബല പരമ്പരയിലൂടെ വന്ന ധാരാളം ഹദീസുകൾ ഈ വസ്‌'തുത വ്യക്തമാക്കുന്നുണ്ട്‌. നബി (സ) തങ്ങൾ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്ന് ഫാതിഹയുടെ ആരംഭത്തിൽ നമസ്‌കാരത്തിൽ ഓതുകയും അതിനെ ഒരായത്തായി എണ്ണുകയും ചെയ്‌തുവെന്ന് ഉമ്മു സലമ (റ) റിപ്പോർട്ട്‌ ചെയ്‌തതായി ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹിൽ നിവേദനം ചെയ്യുന്നു.


عَنْ أُمِّ سَلَمَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَرَأَ فِي الصَّلَاةِ {بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ} فَعَدَّهَا آيَةً، وَ {الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} آيَتَيْنِ، {وَإِيَّاكَ نَسْتَعِينُ} وَجَمَعَ خَمْسَ أَصَابِعِهِ" (صحيح ابن خزيمة)


'ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്നത്‌ ഫാതിഹയിലെ ഒരു ആയത്താണെ'ന്ന് ഇബ്‌നു അബ്ബാസ്‌ പ്രസ്‌താവിച്ചതും ഇബ്‌നു ഖുസൈമ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇമാം ബൈഹഖിയും മറ്റും ഇത്‌ നിവേദനം ചെയ്യുന്നു. നബിയുടെ ഖുർആൻ പാരായണത്തെക്കുറിച്ച്‌ സന്തതപരിചാരകരായ അനസി (റ)നോട്‌ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ പ്രതികരണം ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു.

سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ فَقَالَ: «كَانَتْ مَدًّا»، ثُمَّ قَرَأَ: بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ يَمُدُّ بِبِسْمِ اللَّهِ، وَيَمُدُّ بِالرَّحْمَنِ، وَيَمُدُّ بِالرَّحِيمِ (صحيح البخاري)

(നീട്ടി നീട്ടിയായിരുന്നു നബി (സ) ഓതിയിരുന്നത്‌. ഇതനുകരിച്ചു കൊണ്ട്‌ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്നതിലെ ഓരോ വാക്യവും അനസ്‌ (റ) നീട്ടിയോതി. ഇമാം ബുഖാരി നിവേദനം ചെയ്‌തതാണിത്‌.

'ഓരോ സൂറത്തും തീർന്നുവെന്ന് നബി (സ) അറിഞ്ഞിരുന്നത്‌ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്ന് അവതരിക്കുമ്പോളാണെ'ന്ന ഹദീസ്‌ ബുഖാരിയുടെയും മുസ്‌ലിമിന്റെയും വ്യവസ്ഥ പ്രകാരം സ്വഹീഹാണെന്ന് പ്രസ്‌താവിച്ചു കൊണ്ട്‌ ഹാകിം (റ) തന്റെ മുസ്‌'തദ്‌'റകിൽ നിവേദനം ചെയ്‌തിട്ടുണ്ട്‌

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ «لَا يَعْلَمُ خَتْمَ السُّورَةِ حَتَّى تَنْزِلَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ» . «هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ، وَلَمْ يُخَرِّجَاهُ» (المستدرك على الصحيحين للحاكم)

അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ്‌ ഇങ്ങനെ കാണാം. നബി (സ) തങ്ങൾ പ്രസ്‌താവിച്ചു:

عَنْ أَبِي هُرَيْرَةَ , قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِذَا قَرَأْتُمِ: الْحَمْدُ لِلَّهِ فَاقْرَءُوا: {بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ}. إِنَّهَا أُمُّ الْقُرْآنِ , وَأُمُّ الْكِتَابِ , وَالسَّبْعُ الْمَثَانِي , وَ {بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ}إِحْدَاهَا" (سنن الدارقطني)

(സൂറത്തുൽ ഹംദ്‌ ഓതുമ്പോൾ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്ന് നിങ്ങൾ ഓതുവീൻ. ഉമ്മുൽ ഖുർആനും ഉമ്മുൽ കിതാബും സബ്‌ഉൽ മസാനിയുമാണ്‌ പ്രസ്‌തുത സൂറത്ത്‌. ബിസ്‌മി അതിലെ ഒരായത്താണ്‌). ദാറഖുത്‌നി റിപ്പോർട്ട്‌ ചെയ്‌ത ഈ ഹദീസിന്റെ നിവേദക പരമ്പരയിലെ എല്ലാവരും സിഖതുകളാണ്‌-സ്വീകാര്യരാണ്‌.

ഇത്തരം നിരവധി തെളിവുകൾ കൊണ്ടാണ്‌ നമ്മുടെ മദ്‌ഹബിൽ ബിസ്‌മിയടക്കമാണ്‌ ഫാതിഹ സൂറത്തെന്നും ഇതര ആയത്തുകളെപ്പോലെ തന്നെ ഫാതിഹയിൽ ബിസ്‌മിയും ഓതണമെന്നും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.


2. ബിസ്‌'മി ഉറക്കെ ഓതണം.


സൂറത്തുൽ ഫാതിഹയിലെ ഏഴ്‌ ആയത്തുകളിലൊന്നാണ്‌ ബിസ്‌മിയെന്ന് വിവരിച്ചുവല്ലോ. അപ്പോൾ ഫാതിഹയിലെ ഇതര ആയത്തുകളെപ്പോലെയാണ്‌ ബിസ്‌മിയും ഓതേണ്ടതെന്ന് മനസ്സിലായി. ജഹ്‌റാക്കി-ഉറക്കെ ഓതുന്ന നമസ്‌കാരങ്ങളിൽ (ജഹ്‌രിയ്യത്ത്‌) അങ്ങനെയും പതുക്കെയോതുന്ന സർറിയത്തിൽ പതുക്കെയും ബിസ്‌മി ചൊല്ലണം. ഇത്‌ സുന്നത്താണ്‌. ഇതാണ്‌ നമ്മുടെ (ശാഫി'ഈ) മദ്‌ഹബ്‌.

സഹാബത്ത്‌, താബിഉകൾ, അനന്തരഗാമികൾ എന്നിവരിൽ ബഹുഭൂരിപക്ഷം ഫിഖ്ഹു പണ്ഡിതരും ഖാരി'ഈങ്ങളും ഈ വീക്ഷണക്കാരാണ്‌. അബൂബക്‌ർ (റ), ഉമർ (റ), ഉസ്‌മാൻ (റ), അലി (റ), അമ്മാർ (റ), ഉബയ്യ്‌ (റ), ഇബ്‌നു ഉമർ (റ), ഇബ്‌നു അബ്ബാസ്‌ (റ), അബൂ ഖതാദ (റ), അബൂ സഈദ്‌ (റ), ഖൈസുബ്‌നു മാലിക്‌ (റ), അബൂ ഹുറൈറ (റ), തുടങ്ങി സഹാബികളിൽ അസംഖ്യം പേർ ഈ വീക്ഷണക്കാരാണ്‌. സഈദുബ്‌നുൽ മുസയ്യബ്‌, ത്വാഊസ്‌, അതാഅ്, മുജാഹിദ്‌, അബൂ വാഇൽ, സഈദുബ്‌നു ജുബൈർ, ഇബ്‌നു സീരീൻ, ഇക്‌രിമ, സാലിമുബ്‌നു അബ്ദില്ല, മുഹമ്മദുബ്‌നുൽ മുൻകദിർ, നാഫിഅ്, ഉമറുബ്‌നു അബ്‌ദിൽ അസീസ്‌, സുഹ്‌രി (റ.ഹും) തുടങ്ങി താബിഈ നിരയിലെ പ്രമുഖർക്കും ഇതേ അഭിപ്രായങ്ങൾ തന്നെ. ഹാഫിള്‌ അബൂബക്‌ർ അൽഖതീബ്‌ ഇത്‌ വിവരിച്ചിട്ടിണ്ട്‌.

എന്നാൽ, ഇതിനെതിരായി ബിസ്‌മി പതുക്കെയാണ്‌ ഓതേണ്ടതെന്നും ജഹ്‌റാക്കുന്ന നിസ്‌കാരത്തിലും അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ മുതലാണ്‌ ഉറക്കെ ഓതേണ്ടതെന്നും അഭിപ്രായമുള്ളവരുണ്ട്‌. ബിസ്‌മി ഫാതിഹയിൽ പെട്ടതല്ലെന്ന വീക്ഷണക്കാർ മാത്രമല്ല, ഫാതിഹയുടെയും ഖുർആനിന്റെയും ഭാഗമാണ്‌ ബിസ്‌മിയെന്ന് പറയുന്നവരിൽ ചിലരും ഈ നിലപാടുകാരാണ്‌. അനസി(റ)ൽ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്‌ത ഒരു ഹദീസാണ്‌ ഇവർ തെളിവ്‌ പറയുന്നത്‌. അതിങ്ങനെ:

عَنْ أَنَسِ بْنِ مَالِكٍ: " أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبَا بَكْرٍ، وَعُمَرَ رَضِيَ اللَّهُ عَنْهُمَا كَانُوا يَفْتَتِحُونَ الصَّلاَةَ بِ {الحَمْدُ لِلَّهِ رَبِّ العَالَمِينَ}" (صحيح البخاري)

നബി (സ) യും അബൂബക്‌ർ (റ), ഉമർ (റ) എന്നീ ഖലീഫമാരും നമസ്‌കാരം ആരംഭിച്ചിരുന്നത്‌ അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ കൊണ്ടായിരുന്നുവെന്നാണ്‌ ഈ ഹദീസിന്റെ സാരം. അൽഹംദു ലില്ലഹി റബ്ബിൽ ആലമീൻ എന്നത്‌ സൂറത്തുൽ ഫാതിഹയുടെ ഒരു നാമമാണെന്ന് നേരത്തെ വിവരിച്ചിട്ടുണ്ടല്ലോ. 'ഈ സൂറത്താണ്‌ നമസ്‌കാരത്തിന്റെ പ്രാരംഭത്തിൽ നബി (സ)യും മേൽ ഖലീഫമാരും ഓതിയിരുന്നത്‌' എന്നത്രെ അപ്പോൾ മേൽ ഹദീസിന്റെ ആശയം. ബിസ്‌മിയുടെ കാര്യം പ്രത്യേകമായി ഇതിൽ പരാമർശമില്ലെന്ന് ചുരുക്കം.

എന്നാൽ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്നായത്ത്‌ കൊണ്ടാണ്‌ നബി(സ)യും പ്രഥമ ഖലീഫമാരും ഫാതിഹ സൂറത്ത്‌ ആരംഭിച്ചിരുന്നത്‌ എന്നാണ്‌ ഈ ഹദീസിലെ ആശയമെന്ന് തെറ്റിദ്ധരിച്ചുകൊണ്ട്‌ അനസി(റ)ന്റെ ഈ ഹദീസിനെ പല റിപ്പോർട്ടർമാരും സ്വന്തം വാക്കുകളിൽ ഉദ്ധരിച്ചിട്ടുണ്ട്‌. 'ബിസ്‌മി അവർ ഓതിയിരുന്നില്ല', 'അൽഹംദു മുതലാണ്‌ തുടങ്ങിയിരുന്നത്‌' എന്നിങ്ങനെ പല വാക്കുകളിൽ ഈ ഹദീസിന്റെ റിപ്പോർട്ടുകൾ വരാനിടയായത്‌ അങ്ങനെയാണ്‌. സ്വഹീഹ്‌ മുസ്‌ലിമിലടക്കം ഈ റിപ്പോർട്ടുകൾ നിവേദനം ചെയ്‌തിട്ടുമുണ്ട്‌. ഇതെല്ലാം പക്ഷേ, റിപ്പോർട്ടർമാർ അനസി(റ)ന്റെ റിപ്പോർട്ടിൽ നിന്ന് തങ്ങൾ വായിച്ചെടുത്ത ആശയം സ്വന്തം വാക്യങ്ങളിൽ ഉദ്ധരിച്ചതാണ്‌. ഇമാം ബുഖാരിയുടെ മേലുദ്ധരിച്ച റിപ്പോർട്ടിൽ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്നാണല്ലോ ഉള്ളത്‌. ഇതിനർത്ഥം അവർ നമസ്‌കാരത്തെ ആരംഭിച്ചിരുന്നത്‌ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്ന സൂറത്ത്‌ കൊണ്ടായിരുന്നുവെന്നാണെന്ന് വ്യക്തമാണ്‌. കാരണം, ഇതേ ആശയം അനസ്‌ (റ) വ്യക്തമാക്കുന്ന മറ്റൊരു ഹദീസും കാണാം. അതിപ്രകാരമാണ്‌.

عَنْ أَنَسٍ , قَالَ: «كُنَّا نُصَلِّي خَلْفَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ , وَعُمَرَ , وَعُثْمَانَ» فَكَانُوا يَسْتَفْتِحُونَ بِأُمِّ الْقُرْآنِ فِيمَا يُجْهَرُ فِيهِ " (سنن الدارقطني)


(ഞങ്ങൾ നബി(സ)യുടെയും അബൂബക്‌'ർ (റ), ഉമർ (റ), ഉസ്മാൻ (റ) എന്നിവരുടെയും പിന്നിൽ നമസ്‌'കരിച്ചിരുന്നു. അവരെല്ലാം ഉറക്കെയോതിയിരുന്ന ഭാഗം ആരംഭിച്ചിരുന്നത്‌ 'ഉമ്മുൽ ഖുർ'ആൻ' എന്ന സൂറത്ത്‌ കൊണ്ടാണ്‌). ഇമാം ദാറഖുത്‌'നി തന്റെ സുനനിൽ സ്വഹീഹാണെന്ന് പ്രസ്‌'താവിച്ചു കൊണ്ട്‌ റിപ്പോർട്ട്‌ ചെയ്‌'തതാണിത്‌. നമസ്‌'കാരത്തിൽ നബി (സ)യും മേൽ ഖലീഫമാരും ജഹ്‌'റാക്കി ഓതിയിരുന്നത്‌ ആദ്യം ഫാതിഹ സൂറത്താണെന്ന ആശയമാണ്‌ അനസ്‌ (റ) ഇത്‌ കൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്‌. ഇത്‌ തന്നെയാണ്‌ മേൽചൊന്ന ബുഖാരിയുടെ റിപ്പോർട്ടിന്റെയും ആശയം. അതിൽ സൂറത്തുൽ ഫാതിഹക്ക്‌ അൽ'ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്ന നാമവും ഈ റിപ്പോർട്ടിൽ ഉമ്മുൽ ഖുർ'ആൻ എന്ന നാമവും പറഞ്ഞുവെന്ന് മാത്രം.

ഇത്‌ തന്നെയാണ്‌ മഹതി ആയിശ (റ)യിൽ നിന്ന് സ്വഹീഹ്‌ മുസ്‌'ലിംതെ 'ലിം ഉദ്ധരിച്ച ഹദീസിന്റെയും ആശയം. അതിന്റെ വാക്യം ഇങ്ങനെയാണ്‌.

عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «يَسْتَفْتِحُ الصَّلَاةَ بِالتَّكْبِيرِ. وَالْقِرَاءَةِ، بِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (صحيح مسلم)


(നബി (സ) നമസ്‌കാരം ആരംഭിച്ചിരുന്നത്‌ തക്ബീർ കൊണ്ടും അതിലെ ഖുർആൻ പാരായണം ആരംഭിച്ചിരുന്നത്‌ അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്ന സൂറത്ത്‌ കൊണ്ടുമായിരുന്നു. ഈ രണ്ട്‌ ഹദീസുകളിലും നമസ്‌കാരത്തിലെ ഖുർ'ആൻ പാരായണം ഫാതിഹ സൂറത്ത്‌ കൊണ്ടാണ്‌ തുടങ്ങിയിരുന്നത്‌ എന്ന ആശയമാണുദ്ദേശ്യം. സൂറത്തിന്റെ മറ്റൊരു നാമമായ 'അൽഹംദു...' വാണ്‌ ഇരുവരും പറഞ്ഞതെന്ന് മാത്രം. അനസി(റ)ന്റെ ഹദീസിൽ 'നമസ്‌കാരത്തെ ആരംഭിച്ചിരുന്നത്‌' എന്നും ആഇശ(റ)യുടെ ഹദീസിൽ 'ഖുർആനോതലിനെ ആരംഭിച്ചിരുന്നത്‌' എന്നുമാണ്‌ പ്രയോഗമെന്നു ശ്രദ്ധിക്കേണ്ടതാണ്‌. ഇതിനെ 'ഫാതിഹ സൂറത്തിനെ ആരംഭിച്ചിരുന്നത്‌' എന്ന് തെറ്റിദ്ധരിച്ചിടത്താണ്‌ ഉപര്യുക്ത റിപ്പോർട്ടർമാരുടെ കുഴപ്പമെന്ന് മനസ്സിലാക്കാം. തങ്ങൾ തെറ്റിദ്ധരിച്ച ആശയമനുസരിച്ച്‌ ബിസ്‌മിയോതിയില്ല; അൽഹംദു മുതലാണ്‌ ഫാതിഹ തുടങ്ങിയതെന്ന് അവർ റിപ്പോർട്ട്‌ ചെയ്യുകയാണുണ്ടായത്‌.

ഫാതിഹ സൂറത്തിലെ മറ്റെല്ലാ ആയത്തുകളും പോലെ പ്രഥമ ആയത്തായ ബിസ്‌മിയും ഉറക്കെ ഓതിയാണു നിർവ്വഹിക്കേണ്ടതെന്ന നമ്മുടെ മദ്‌ഹബിന്റെ വീക്ഷണം സമർത്ഥിക്കുന്നതിന്‌ ധാരാളം തെളിവുകൾ നമ്മുടെ ഇമാമുകൾ വിവരിച്ചിട്ടുണ്ട്‌. ഇവ്വിഷയകമായി ഇമാമുകളിൽ പലർക്കും പ്രത്യേക രചനകൾ തന്നെയുണ്ട്‌. പതുക്കെ ഓതണമെന്നുള്ളവർ ഉദ്ധരിക്കുന്ന തെളിവുകളെയെല്ലാം ന്യായയുക്തമായി ഖണ്ഡിച്ചു കൊണ്ട്‌ ഉറക്കെയോതണമെന്ന വസ്‌തുത ഈ രചനകളിൽ സമർത്ഥിച്ചിട്ടുണ്ട്‌.

ശൈഖ്‌ അബൂമുഹമ്മദിനിൽ മഖ്ദസി പ്രസ്‌താവിച്ചതായി ഇമാം നവവി (റ) ഉദ്ധരിക്കുന്നു:

وَاحْتَجَّ أَصْحَابُنَا والجمهور علي استحباب الجهر بأحاديث وَغَيْرِهَا جَمَعَهَا وَلَخَّصَهَا الشَّيْخُ أَبُو مُحَمَّدٍ الْمَقْدِسِيُّ فَقَالَ (اعْلَمْ) أَنَّ الْأَحَادِيثَ الْوَارِدَةَ فِي الْجَهْرِ كَثِيرَةٌ (مِنْهُمْ) مَنْ صَرَّحَ بِذَلِكَ (وَمِنْهُمْ) مَنْ فهم من عبارته ولم يرد تصريح بالاسرار بها علي النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إلَّا رِوَايَتَانِ (إحْدَاهُمَا) عَنْ ابْنِ مُغَفَّلٍ وَهِيَ ضَعِيفَةٌ (وَالثَّانِيَةُ) عَنْ أَنَسٍ وَهِيَ مُعَلَّلَةٌ بِمَا أَوْجَبَ سُقُوطَ الاحتجاج بها ..... وَأَمَّا أَحَادِيثُ الْجَهْرِ فَالْحُجَّةُ قَائِمَةٌ بِمَا يَشْهَدُ لَهُ بِالصِّحَّةِ (مِنْهَا) وَهُوَ مَا رُوِيَ عَنْ سِتَّةٍ مِنْ الصَّحَابَةِ أَبِي هُرَيْرَةَ وَأُمِّ سَلَمَةَ وَابْنِ عَبَّاسٍ وَأَنَسٍ وَعَلِيِّ بْنِ أَبِي طَالِبٍ وَسَمُرَةَ بْنُ جُنْدُبٍ رَضِيَ اللَّهُ عَنْهُمْ. (المجموع شرح المهذب)


ബിസ്‌മി ഉറക്കെയോതുന്നത്‌ സംബന്ധിച്ചു വന്ന റിപ്പോർട്ടുകൾ ധാരാളമാണ്‌. ചിലർ അത്‌ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ മറ്റു ചിലരുടെ വാക്കുകളിൽ നിന്ന് അത്‌ ഗ്രാഹ്യമാകും. നബി (സ) തങ്ങൾ പതുക്കെയാണ്‌ നിർവ്വഹിച്ചിരുന്നതെന്ന് വ്യക്തമായി വന്നിട്ടുള്ളത്‌ രണ്ട്‌ റിപ്പോർട്ടുകളിൽ മാത്രമാണ്‌. ഒന്ന്, ഇബ്‌നു മുഗഫ്ഫലിൽ നിന്നുള്ള റിപ്പോർട്ടാണ്‌. അത്‌ ദുർബ്ബലമാണ്‌. രണ്ട്‌, അനസിൽ നിന്നുള്ള റിപ്പോർട്ട്‌. അത്‌ ലക്ഷ്യ പിടിക്കാൻ പറ്റാത്ത വിധം രോഗാതുരമായ വാക്യങ്ങളാണ്‌. (അനസി(റ)ന്റെ റിപ്പോർട്ടിനെ റിപ്പോർട്ടർമാർ തെറ്റിദ്ധരിച്ച ആശയത്തിൽ ഉദ്ധരിച്ചതായി നാം മുകളിൽ വിവരിച്ച റിപ്പോർട്ടുകളെ സംബന്ധിച്ചാണിത്‌)....... എന്നാൽ, ബിസ്‌മി ജഹ്‌റാക്കണമെന്നതിന്റെ ധാരാളം ഹദീസുകൾ പ്രബലമാണെന്ന നിലക്ക്‌ വിഷയത്തിൽ ശക്തമായ പ്രമാണമാണ്‌. അബൂ ഹുറൈറ (റ), ഉമ്മു സലമ (റ), ഇബ്‌നു അബ്ബാസ്‌ (റ), അനസ്‌ (റ), അലി (റ), സംറത്ബ്‌നു ജുൻദുബ്‌ (റ), എന്നീ ആറു സ്വഹാബിമാരിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഹദീസുകൾ ഈ വിഷയത്തിൽ പ്രബല പ്രമാണമായി നിലനിൽക്കുന്നതിൽ ചിലതാണ്‌".

ഇമാം ഇബ്‌നു ഖുസൈമ (റ) തന്റെ മുസന്നഫിൽ പ്രസ്‌താവിച്ചതായി ഇമാം നവവി (റ) ഉദ്ധരിക്കുന്നു.

قَالَ ابْنُ خُزَيْمَةَ فِي مُصَنَّفِهِ فَأَمَّا الْجَهْرُ بِبَسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي الصَّلَاةِ فَقَدْ صَحَّ وَثَبَتَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِإِسْنَادٍ ثَابِتٍ مُتَّصِلٍ لَا شَكَّ وَلَا ارْتِيَابَ عِنْدَ أَهْلِ الْمَعْرِفَةِ بِالْأَخْبَارِ فِي صِحَّةِ سَنَدِهِ وَاتِّصَالِهِ فَذَكَرَ هَذَا الْحَدِيثَ ثُمَّ قَالَ فَقَدْ بَانَ وَثَبَتَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَجْهَرُ بِبَسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي الصَّلَاةِ وَأَخْرَجَهُ أَبُو حاتم ابن حِبَّانَ فِي صَحِيحِهِ وَالدَّارَقُطْنِيِّ فِي سُنَنِهِ وَقَالَ هذا حديث صحيح وكلهم ثِقَاتٌ وَرَوَاهُ الْحَاكِمُ فِي الْمُسْتَدْرَكِ عَلَى الصَّحِيحِ وَقَالَ هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ الْبُخَارِيِّ وَمُسْلِمٍ وَاسْتَدَلَّ بِهِ الْحَافِظُ الْبَيْهَقِيُّ فِي كِتَابِ الْخِلَافِيَّاتِ ثُمَّ قَالَ رُوَاةُ هَذَا الْحَدِيثِ كُلُّهُمْ ثِقَاتٌ مُجْمَعٌ عَلَى عَدَالَتِهِمْ مُحْتَجٌّ بِهِمْ فِي الصحيح: وقال في السنن الكببر وَهُوَ إسْنَادٌ صَحِيحٌ وَلَهُ شَوَاهِدُ وَاعْتَمَدَ عَلَيْهِ الْحَافِظُ أَبُو بَكْرٍ الْخَطِيبُ فِي أَوَّلِ كِتَابِهِ الَّذِي صَنَّفَهُ فِي الْجَهْرِ بِالْبَسْمَلَةِ فِي الصَّلَاةِ فرواه من وجوه متعددة مرضية ثم هَذَا الْحَدِيثُ ثَابِتٌ صَحِيحٌ لَا يَتَوَجَّهُ عَلَيْهِ تَعْلِيلٌ فِي اتِّصَالِهِ وَثِقَةِ رِجَالِهِ. (المجموع شرح المهذب)
നമസ്‌കാരത്തിൽ ബിസ്‌മി ജഹ്‌റാക്കണമെന്ന വസ്‌തുത നബി (സ) തങ്ങളിൽ നിന്നും കണ്ണി മുറിയാത്ത സ്ഥിരപ്പെട്ട നിവേദക പരമ്പരയിലൂടെ നബി (സ) യിൽ നിന്നു പ്രബലമായി വന്നതും സ്ഥിരപ്പെട്ടതുമാണ്‌. അതിന്റെ പരമ്പര പ്രബലമാണെന്നതിലും കണ്ണി മുറിഞ്ഞില്ലെന്നതിലും ഹദീസ്‌ വിജ്ഞന്മാർക്ക്‌ സംശയമേയില്ല. അനന്തരം അബൂ ഹുറൈറ (റ) ബിസ്‌മി ചൊല്ലി ഫാതിഹ സൂറത്തോതുകയും ഇത്‌ നബിയുടെ നമസ്‌കാരത്തിനോട്‌ ഏറ്റം സാമ്യമായ നമസ്‌കാരമാണെന്ന് പ്രസ്‌'താവിക്കുകയും ചെയ്‌'ത ഹദീസുദ്ധരിച്ച ശേഷം ഇബ്‌നു ഖുസൈമ (റ) പ്രസ്‌'താവിച്ചു: അപ്പോൾ നബി (സ) തങ്ങൾ ബിസ്‌മില്ലാഹിർറഹ്‌മാനിർറഹീം എന്ന് നമസ്‌കാരത്തിൽ ജഹ്‌റാക്കി ഓതിയിരുന്നുവെന്ന് സുവ്യക്തമായി സ്ഥിരപ്പെട്ടു. അബൂ ഹാതമും ഇത്‌ നിവേദനം ചെയ്‌തിട്ടുണ്ട്‌.

ഇബ്‌നു ഹിബ്ബാൻ തന്റെ സ്വഹീഹിലും ദാറഖുത്‌നി തന്റെ സുനനിലും ഇത്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതു പ്രബല ഹദീസാണെന്നും റിപ്പോർട്ടർമാരെല്ലാം സിഖതുകളാണെന്നും ദാറഖുത്‌'നി പ്രസ്‌'താവിച്ചിട്ടുണ്ട്‌. ഹാകിം തന്റെ മുസ്‌തദ്‌റകിൽ റിപ്പോർട്ട്‌ ചെയ്‌ത ശേഷം ബുഖാരി-മുസ്‌ലിമിന്റെ വ്യവസ്ഥ പ്രകാരം പ്രബല ഹദീസാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഹാഫിള്‌ ബൈഹഖി തന്റെ കിതാബുൽ ഖിലാഫിയ്യാത്തിൽ ഇതു കൊണ്ട്‌ ലക്ഷ്യം പിടിച്ചിട്ടുണ്ട്‌. ഹദീസിന്റെ റിപ്പോർട്ടർമാരെല്ലാം സിഖതുകളാണെന്നും അവരുടെ നീതിത്വം ഏകോപിതവും അവരെല്ലാം സ്വഹീഹിൽ ലക്ഷ്യമാക്കപ്പെടുന്നവരുമാണെന്നും ബൈഹഖി തുടർന്ന് പറയുന്നു. തന്റെ സുനനുൽ കബീറിലും ഇതിന്റെ പരമ്പര പ്രബലമാണെന്നും ഇതിന്റെ സാക്ഷീകരിക്കുന്ന പല റിപ്പോർട്ടുകളുമുണ്ടെന്നും ഇമാം ബൈഹഖി പറയുന്നു. ഇവ്വിഷയകമായി ഹാഫിള്‌ അബൂബക്‌റിനിൽ ഖതീബ്‌ രചിച്ച തന്റെ കിതാബിലും സംതൃപ്തമായ പല വഴികളിലൂടെ ഇത്‌ നിവേദനം ചെയ്‌'തിട്ടുണ്ട്‌.

ഇബ്‌നു ഹിബ്ബാൻ തന്റെ സ്വഹീഹിലും ദാറഖുത്‌നി തന്റെ സുനനിലും ഇത്‌ റിപ്പോർട്ട്‌ ചെയ്‌'തിട്ടുണ്ട്‌. ഇതു പ്രബല ഹദീസാണെന്നും റിപ്പോർട്ടർമാരെല്ലാം സിഖതുകളാണെന്നും ദാറഖുത്‌നി പ്രസ്‌താവിച്ചിട്ടുണ്ട്‌. ഹാകിം തന്റെ മുസ്‌തദ്‌റകിൽ റിപ്പോർട്ട്‌ ചെയ്‌ത ശേഷം ബുഖാരി-മുസ്‌ലിമിന്റെ വ്യവസ്ഥ പ്രകാരം പ്രബല ഹദീസാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഹാഫിള്‌ ബൈഹഖി തന്റെ കിതാബുൽ ഖിലാഫിയ്യാത്തിൽ ഇതു കൊണ്ട്‌ ലക്ഷ്യം പിടിച്ചിട്ടുണ്ട്‌. ഹദീസിന്റെ റിപ്പോർട്ടർമാരെല്ലാം സിഖതുകളാണെന്നും അവരുടെ നീതിത്വം ഏകോപിതവും അവരെല്ലാം സ്വഹീഹിൽ ലക്ഷ്യമാക്കപ്പെടുന്നവരുമാണെന്നും ബൈഹഖി തുടർന്ന് പറയുന്നു. തന്റെ സുനനുൽ കബീറിലും ഇതിന്റെ പരമ്പര പ്രബലമാണെന്നും ഇതിന്റെ സാക്ഷീകരിക്കുന്ന പല റിപ്പോർട്ടുകളുമുണ്ടെന്നും ഇമാം ബൈഹഖി പറയുന്നു. ഇവ്വിഷയകമായി ഹാഫിള്‌ അബൂബക്‌റിനിൽ ഖതീബ്‌ രചിച്ച തന്റെ കിതാബിലും സംതൃപ്തമായ പല വഴികളിലൂടെ ഇത്‌ നിവേദനം ചെയ്‌തിട്ടുണ്ട്‌.

ഉമ്മു സലമയുടെ ഹദീസ് ഹാകിം തന്റെ മുസ്‌തദ്‌റകിലും ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹിലും ദാറഖുത്‌നി തന്റെ സുനനിലും പ്രബല സനദിലൂടെ നിവേദനം ചെയ്‌തതായും ഇബ്‌നു അബ്ബാസി(റ)ന്റെ ഹദീസ്‌ ദാറഖുത്‌നിയും ഹാകിമും തുർമുദിയും നിവേദനം ചെയ്‌തതായും ഇമാം നവവി (റ) വിസ്‌തരിച്ചു കുറിച്ചിട്ടുണ്ട്‌.

وَأَمَّا حَدِيثُ أُمِّ سَلَمَةَ فَرَوَاهُ جَمَاعَةٌ مِنْ الثِّقَاتِ عَنْ ابْنِ جُرَيْجٍ عَنْ عَبْدِ اللَّهِ بْنِ أَبِي مُلَيْكَةَ عَنْهَا رَضِيَ اللَّهُ عَنْهَا قَالَتْ " كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ يقطع قراءته بسم الله الرحمن الرحيم الحمد لله رب العالمين الرحمن الرحيم مالك يوم الدين "وفى رواية" كان النبي صلي الله تعالي عَلَيْهِ وَسَلَّمَ يَقْرَأُ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ يُقَطِّعُهَا حَرْفًا حَرْفًا " وَفِي رِوَايَةٍ " كَانَ النَّبِيُّ صلي الله تعالى عَلَيْهِ وَسَلَّمَ إذَا قَرَأَ يَقْطَعُ قِرَاءَتَهُ آيَةً آية " رواه الحاكم فِي الْمُسْتَدْرَكِ وَابْنُ خُزَيْمَةَ وَالدَّارَقُطْنِيِّ وَقَالَ إسْنَادُهُ كلهم ثقات أو هو إسْنَادٌ صَحِيحٌ وَقَالَ الْحَاكِمُ فِي الْمُسْتَدْرَكِ هُوَ صَحِيحٌ عَلَى شَرْطِ البخارى وَمُسْلِمٍ وَرَوَاهُ عُمَرُ بْنُ هَارُونَ الْبَلْخِيُّ عَنْ ابْنِ جُرَيْجٍ عَنْ ابْنِ أَبِي مُلَيْكَةَ عَنْ أُمِّ سَلَمَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " قَرَأَ فِي الصَّلَاةِ بِسْمِ اللَّهِ الرحمن الرحيم فعدها آية الحمد لله رب العالمين آيتين الرحمن الرحيم ثلاث آيات مالك يوم الدين أَرْبَع آيَاتٍ وَقَالَ هَكَذَا إِيَّاكَ نَعْبُدُ وَإِيَّاكَ نستعين وَجَمَعَ خَمْسَ أَصَابِعِهِ " قَالَ أَبُو مُحَمَّدٍ لَمَّا وَقَفَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى هَذِهِ الْمَقَاطِيعِ أُخْبِرَ عَنْهُ أَنَّهُ عِنْدَ كُلِّ مَقْطَعٍ آيَةٌ لِأَنَّهُ جَمَعَ عَلَيْهِ أَصَابِعَهُ فَبَعْضُ الرُّوَاةِ حِينَ حَدَّثَ بِهَذَا الْحَدِيثِ نَقَلَ ذلك زيادة في البيان وفى عُمَرَ بْنِ هَارُونَ هَذَا كَلَامٌ لِبَعْضِ الْحُفَّاظِ إلَّا أَنَّ حَدِيثَهُ أَخْرَجَهُ ابْنُ خُزَيْمَةَ فِي صَحِيحِهِ وَأَمَّا الزِّيَادَةُ الَّتِي فِي حَدِيثِهِ وَهِيَ قَوْلُهُ قَرَأَ فِي الصَّلَاةِ فَرَوَاهَا الطَّحَاوِيُّ مِنْ حَدِيثِ ابْنِ جُرَيْجٍ بِسَنَدِهِ وَذَكَرَ الرَّازِيّ لَهُ تأويلات ضَعِيفَةً أَبْطَلْتُهَا فِي الْكِتَابِ الطَّوِيلِ وَأَمَّا حَدِيثُ ابْنِ عَبَّاسٍ فَرَوَاهُ الدَّارَقُطْنِيّ فِي سُنَنِهِ وَالْحَاكِمُ في المستدرك باسنادهما عن سعيد بن جيير عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ " كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَجْهَرُ بِبَسْمِ اللَّهِ الرَّحْمَنِ الرَّحِيمِ " قَالَ الْحَاكِمُ هَذَا إسْنَادٌ صَحِيحٌ وَلَيْسَ لَهُ عِلَّةٌ وَأَخْرَجَ الدَّارَقُطْنِيّ حَدِيثَيْنِ كِلَاهُمَا عَنْ ابْنِ عَبَّاسٍ وَقَالَ فِي كُلِّ وَاحِدٍ مِنْهُمَا هَذَا إسْنَادٌ صَحِيحٌ لَيْسَ فِي رُوَاتِهِ مَجْرُوحٌ (أَحَدُهُمَا) أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " جَهَرَ بِبَسْمِ اللَّهِ الرَّحْمَنِ الرَّحِيمِ " (وَالثَّانِي) " كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْتَتِحُ الصَّلَاةَ بِبَسْمِ اللَّهِ الرَّحْمَنِ الرَّحِيمِ " وَهَذَا الثَّانِي رَوَاهُ التِّرْمِذِيُّ وَقَالَ لَيْسَ إسْنَادُهُ بِذَاكَ قَالَ أَبُو مُحَمَّدٍ الْمَقْدِسِيُّ فَحَصَلَ لَنَا وَالْحَمْدُ لِلَّهِ عِدَّةُ أَحَادِيثَ عَنْ ابْنِ عَبَّاسٍ صَحَّحَهَا الْأَئِمَّةُ لَمْ يَذْكُرْ ابْنُ الْجَوْزِيِّ فِي التَّحْقِيقِ شَيْئًا مِنْهَا بَلْ ذَكَرَ حَدِيثًا رَوَاهُ عُمَرُ بْنُ حَفْصٍ الْمَكِّيُّ عَنْ ابْنِ جُرَيْجٍ عَنْ عَطَاءٍ عَنْ ابْنِ عَبَّاسٍ " أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَزُلْ يَجْهَرُ بِبَسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي السُّورَتَيْنِ حَتَّى قُبِضَ " قَالَ ابْنُ الْجَوْزِيِّ وَعُمَرُ بْنُ حَفْصٍ أَجْمَعُوا عَلَى تَرْكِهِ وَلَيْسَ هَذَا بِإِنْصَافٍ وَلَا تَحْقِيقٍ فَإِنَّهُ يُوهِمُ أَنَّهُ لَيْسَ عَنْ ابْن عَبَّاسٍ فِي الْجَهْرِ سِوَى هَذَا الْحَدِيثِ الضَّعِيفِ ..... (المجموع شرح المهذب).


അപ്രകാരം അനസ്‌ (റ) പ്രസ്‌താവിച്ച ഹദീസും ഹാകിമും ദാറഖുത്‌നിയും മറ്റും നിവേദനം ചെയ്യുന്നു. അലി (റ) യുടെ ഹദീസും സമുറയുടെ ഹദീസും ദാറഖുത്‌നി നിവേദനം ചെയ്തിട്ടുണ്ട്‌. ഈ ഹദീസുകളിലെല്ലാം നബി (സ) തങ്ങൾ നമസ്‌കാരത്തിൽ ബിസ്‌മി ഉറക്കെ ഓതിയിരുന്നതായി പ്രസ്‌തുത സ്വഹാബിമാർ വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. (ശർഹുൽ മുഹദ്ദബ്‌ 3/346-351 നോക്കുക).

ചുരുക്കത്തിൽ ഫാതിഹ സൂറത്തിലെ മറ്റെല്ലാ ആയത്തുകളും പോലെ ബിസ്‌മിയും നമസ്‌കാരത്തിൽ ഉറക്കെ ഓതൽ സുന്നത്താണെന്ന ശാഫിഈ മദ്‌ഹബിന്റെ വീക്ഷണം പ്രബലവും പ്രമാണബദ്ധവുമാണ്‌. മറുപക്ഷത്തിന്റെ തെളിവുകൾ നമ്മുടെ ഇമാമുകൾ ഖണ്ഡിക്കുകയും അവരുടെ വാദഗതികൾക്കെല്ലാം മറുപടി നൽകുകയും ചെയ്‌'തിട്ടുണ്ട്‌.

- മൗലവി അബൂ സുഹൈൽ : നുസ്രത്തുൽ അനാം മാസിക.

Monday, December 07, 2015

മുജാഹിദാകാൻ പോയ അയമുവിന്റെ കഥ..

അയമു ഒരു സാധാരണക്കാരനാണ്. ഒരു സംഘടനയിലും ഇല്ലാതെ പണ്ട് മദ്രസ്സയിൽ പഠിച്ച രീതിയിൽ ജീവിക്കുന്ന, വഅളിലും ഉറുദിയിലും വെച്ച് അറിവ് നേടുന്ന ഒരു പാവത്താൻ.

പുതിയതായി വന്ന മുജാഹിദുകാരനായ അയൽവാസി ഹനീഫ അയമുവിനെ അവരുടെ പല പരിപാടികളിലും പങ്കെടുപ്പിച്ചു - ചെറിയ താൽപ്പര്യം ഒക്കെ അയമുവിന് അവരോടു തോന്നാൻ തുടങ്ങി, അവർ തന്നെയല്ലേ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എന്ന് അയമു സ്വയം  ചോദിച്ചു കൊണ്ടിരുന്നു. ഇടക്കൊക്കെ കവലയിലെ മുജാഹിദ് പള്ളിയിൽ അവൻ നിസ്ക്കരിക്കാനും കയറാൻ തുടങ്ങി.

ആയിടക്കാണ് തങ്ങളുടെ കവലയിൽ മുജാഹിദിന്റെ ചേരി തിരിഞ്ഞുള്ള ജിന്ന് വിവാദവും പ്രസംഗങ്ങളും അയമു കേൾക്കാൻ തുടങ്ങിയത്. അങ്ങനെ പരസ്പരം ഉള്ള ചെളി വാരി എറിയൽ കേട്ട് മടുത്ത അയമു പതിയെ പരിപാടികൾക്ക് പോകാതെ ആയി.



അന്നൊരു ഞായറാഴ്ച്ച അയമുവിനോട് കവലയിലെ പ്രസംഗം കേൾക്കാൻ വരണം എന്ന് അയൽവാസി ഹനീഫ ക്ഷണിച്ചപ്പോ അയമു പറഞ്ഞു:

" ഇങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തോന്ന്യാസം പറേന്നത് കേട്ട് ഇരിക്കുവേൻ  ഞാനില്ല ഹനീഫാ"

ഹനീഫ പറഞ്ഞു;

"അയമൂക്കാ, ഇന്നത്തേത് ഞങ്ങളുടെ ജിന്ന് വിവാദത്തിലെ തർക്കമല്ല - മദ്ഹബുകൾ വിട്ട് ഖുർആനും സുന്നത്തും മുറുകെ പിടിക്കണം എന്നത് പഠിപ്പിക്കുന്ന വിഷയമാണ്".

അയമുവിനും സന്തോഷമായി - തന്റെ മനസ്സിൽ നാമ്പിട്ട് തുടങ്ങിയിരുന്ന ചിന്താ വിഷയം തന്നെ ആണല്ലോ - പോയി നോക്കാം എന്ന് അവൻ തീരുമാനിച്ചു.

പ്രസംഗം കത്തിക്കയറുന്നതിനിടെ ഒരിടത്ത് എത്തിയപ്പോ അയമു എഴുന്നേറ്റു.മുഖത്തെ നിറം മങ്ങിയിരുന്നു. കഴിയുന്നത് വരെ  കേൾക്കാൻ അയമുവിന് താൽപ്പര്യം ഇല്ലായിരുന്നു. അടുത്തുള്ള ഹനീഫയോടു പറഞ്ഞു:

"മതിയായിക്ക് - ഞാൻ പോന്നാണ് "

ഹനീഫ ചോദിച്ചു: "എന്ത് പറ്റി അയമൂക്കാ..?"

തനിച്ച് പോകാനുള്ള പേടി കാരണം ഹനീഫക്ക് പോരാതെ വഴിയില്ലായിരുന്നു.

അയമു നടക്കുന്നതിടെ പറഞ്ഞു:

"ഹനീഫാ, മൗലവി പ്രസംഗത്തിന് എടക്ക്  'സഹാബികൾക്ക് എടേലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ഓലൊക്കെ ഖുർആനിലേക്കും സുന്നത്തിലേക്കും ആണ് മടക്കിയത്'  എന്ന് പറഞ്ഞത് ഇഞ്ഞ് കേട്ട്ക്കോ..?"

ഹനീഫ:

"അതേ - ശരിയല്ലേ, വിശ്വാസത്തിൽ അവരൊക്കെ ഒന്നായിരുന്നു എങ്കിലും ചെറിയ ചെറിയ ചില വിഷയങ്ങളിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു - എന്തേ..?"

അയമു:

"സുന്നിയേളും ബിശ്വാസത്തിൽ ഒന്നല്ലേ - ചെറിയ ചെറിയ വിഷയങ്ങളിളിലെല്ലേ ഓൽ തമ്മിൽ അഭിപ്രായ ബ്യത്യാസം ഉള്ളൂ, ഖുർആനും സുന്നത്തും പിമ്പറ്റിയാലും ചെറിയ അഭിപ്രായ ബ്യത്യാസങ്ങൾ ഉണ്ടാകും എന്നയിന് സഹാബത്തിന്റെ എടേലുള്ള അഭിപ്രായ ബ്യത്യാസം തെളിവല്ലേ "

ഹനീഫ:

"അവർ ഖുറാഫികളാണ് - കണ്ടതും കേട്ടതും വിശ്വസിക്കുന്നവർ, ഞങ്ങൾ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ ആണ് "

അയമു:

"ഹനീഫാ, മൗലവി പ്രസംഗത്തിന് എടക്ക്  മദ്ഹബ് ഒന്നും തുടരരുത് എന്നും അയിന് കാരണം  അല്ലാന്റെ റസൂൽ(സ്വ)  'രണ്ടു കാര്യങ്ങൾ  ഇങ്ങളിൽ ഒഴിച്ചിട്ട് പോകുന്നു - അയിനെ മുറുക്കി പിടിച്ചാൽ ഇങ്ങൾ ഭിന്നിക്കില്ല - അതാണ്‌ ഖുർആനും സുന്നത്തും'. അയിനാൽ ഖുർആനും സുന്നത്തും ആണ് ഇങ്ങൾ പിമ്പറ്റണ്ടത്." എന്ന് പറഞ്ഞതും ആണെന്ന് സൂചിപ്പിച്ചിക്ക്".

ഹനീഫ സന്തോഷിച്ചു - അയമു ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്.

അയമു തുടർന്നു:

"അപ്പോ ഖുർആനും ഹദീസും പിമ്പറ്റുന്നവർ ആണെങ്കില്  ഓൽക്കിടയിൽ ഭിന്നത ഉണ്ടാകില്ല എന്നല്ലെ അർത്ഥം, അങ്ങനെ ആവുമ്പോ മുജായിദുകൾ ഖുർആനും സുന്നത്തും പിമ്പറ്റുന്നവർ അല്ലാന്ന് അയിൽ നിന്ന് ഞാൻ മനസ്സിലാക്കി - കാരണം കഴിഞ്ഞ ആഴ്ച വരെ കവലേൽ  മുജായിദ് ഭിന്നിച്ച്‌ പലേതായി മാറിയ 4 കൂട്ടങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മറ്റേ കൂട്ടരെല്ലാം ബിശ്വാസത്തിൽ പെഴച്ചോലാണ് എന്ന് പ്രസംഗിച്ചത് ഞാൻ കേട്ട്ക്കല്ലോ."

ഹനീഫയുടെ മുഖത്തെ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു:

അയമു തുടർന്നു:

 "ഹനീഫ പറഞ്ഞ പോലെ ഖുർആനും സുന്നത്തും മുറുക്കി പിടിച്ച സഹാബികൾക്ക് എടേൽ ബിശ്വാസപരമായി തർക്കം ഇല്ലെന്നും ചെറിയ, കർമ്മങ്ങളിലെ തർക്കം മാത്രേ ഉള്ളൂന്നും  മനസ്സിലായി - അപ്പോ ആ ബ്യത്യാസം മാത്രേ സുന്നികൾ പലേതായിക്കെങ്കിലും ഓലിക്ക് എടേൽ ഉള്ളത്. അപ്പോ അയിന്റെ അർത്ഥം സുന്നിയേൾ ഖുർആനും സുന്നത്തും തന്നെയാണ് പിമ്പറ്റുന്നത് എന്നല്ലേ..?"

"മാത്രേല്ല  - മുജായിദുകൾ ബിശ്വാസപരമായി പലേതായി ബിന്നിച്ചൂന്ന്  പറഞ്ഞയിൽന്നും ശരിക്കും മുജായിദുകൾ ആരും ഖുർആനും സുന്നത്തും അല്ല പിമ്പറ്റുന്നത്ന്നും മനസ്സിലായി."

ഹനീഫ:

"അത് അയമൂ, നിന്റെ തെറ്റിധാരണയാണ്...ഞങ്ങൾ വിശ്വാസപരമായി ഭിന്നിച്ചു എന്നത് ശരിയാണ് - എങ്കിലും.. "

മുഴുമിപ്പിക്കാൻ അയമു സമ്മതിച്ചില്ല - അയമുവിന്റെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.

"അത് കൊണ്ട് ഇനി മേലാൽ എന്നെ മുജായിദിന്റെ ഒരു പരിപാടിക്കും ക്ഷണിക്കുവേൻ ബീട്ടിലേക്ക് ബരരുത്."

ഹനീഫ ആകെ പേടിച്ചു പോയി. എന്ത് പറയണം എന്ന് അവന് നിശ്ചയമില്ലായിരുന്നു.

ഹനീഫയുടെ വീട്ടിലേക്ക് അവനെ കയറ്റി വിട്ട് ഇരുട്ട് നിറഞ്ഞ പാടത്തൂടെ തനിച്ച് തന്റെ വീട്ടിലേക്ക് ടോർച്ചും അടിച്ചു നടക്കുമ്പോ പതിയെ അയമു മന്ത്രിക്കുന്നുണ്ടായിരുന്നു.

“കള്ള മുജായിദുകൾക്ക് ഖുർആനൂല്ല സുന്നത്തും ഇല്ല - ബെർതെ മനുഷ്യരെ പെയപ്പിക്കുവേൻ നടക്ക്ന്ന്..!”

ദൂരെ വാഴയില ഇരുട്ടത്ത് ഇളകുന്നത് കണ്ട അയമുവിന് അൽപ്പം പേടി തോന്നി - ഉച്ചത്തിൽ അയമു പറഞ്ഞു കൊണ്ടിരുന്നു:

"യാ ഇബാദല്ലാഹ് – അഗീനൂനീ..."

വാൽക്കഷണം: ഇത്തരം അയമുമാർ നമുക്ക് ചുറ്റിലും ഒരുപാടുണ്ട്  - കഥയിലെ അയമുവിനെ പോലെ സ്വന്തം മനസ്സാക്ഷിയോട്‌ ചില ചോദ്യങ്ങൾ ചോദിക്കാൻ അവർ തയ്യാറായാൽ യുക്തിവാദം മാത്രം തെളിവാക്കിയ വഹ്ഹാബീ വിശ്വാസത്തിൽ പെട്ട് ഈമാൻ കളയാൻ ആരും ഉണ്ടാകില്ല..

Tuesday, November 03, 2015

മൗലിദിൽ കള്ളക്കഥ ! വഹ്ഹാബീ തൽബീസിനു മറുപടി

സൽക്കർമ്മങ്ങളായി സമൂഹത്തിൽ നിരാക്ഷേപം നടന്നു വന്നിരുന്ന, റബ്ബിന്റെ വഴിയിലായി ജീവിക്കാൻ സഹായകമാകുന്ന സകലമാന വിഷയങ്ങളിലും അനാവശ്യമായതും തികച്ചും പിഴച്ചതുമായ സാങ്കേതികത്വം പറഞ്ഞു ആളുകളെ വസ് വാസാക്കി ഇല്ലാതെ ആക്കുക എന്ന കുതന്ത്രത്തിന്റെ ആശാന്മാരായ വഹ്ഹാബീ നേതാക്കളിൽ പെട്ട ഒരാളുടെ ആദരവായ നബിതങ്ങളുടെ തിരുചരിത്രങ്ങൾ വിപാടനം ചെയ്യാൻ പാടുപെടുന്ന ഒരു പ്രസംഗം കേട്ടു - അതിൽ പറയപ്പെട്ട വിഷയത്തിന്റെ ചെറിയ വിശദീകരണം കഴിയുന്ന രീതിയിൽ കൊടുക്കുക എന്നതാണീ കുറിപ്പിന്റെ ലക്‌ഷ്യം.


അയാൾ പറയുന്ന വിഷയത്തിൽ ആകെക്കൂടി ഉള്ളത് ആദരവായ നബിതങ്ങളുടെ (സ്വ) പ്രകീർത്തന സൃഷ്ടിയും ഉണ്ടാക്കിയ കാലം തൊട്ടിങ്ങോളം ആയിരക്കണക്കായ പണ്ഡിത താരകങ്ങൾ പാടിയും പറഞ്ഞും പ്രചരിപ്പിക്കുകയും അതിന്റെ പുണ്യം കരസ്ഥമാക്കുകയും ചെയ്യുന്ന ഷറഫൽ അനാം മൗലിദിൽ തിരുനബി (സ്വ) തങ്ങളുടെ തിരുജന്മ ശേഷം അവിടുത്തെ പിതാമഹൻ അബ്ദുൽ മുത്തലിബ് ആ പിഞ്ചു കുഞ്ഞിനെ എടുത്ത് കൊണ്ട് കഅബത്തിങ്കൽ പോകുകയും അവിടെ വെച്ച് ആ കുട്ടിയെ പറ്റി ഒരു കവിത ചൊല്ലി എന്നും അതിൽ

أنت الذي سميت في القرآن

ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട കുട്ടിയാണ് ഇത് എന്ന് ഉണ്ട് എന്നും അത് കളവാണ് എന്നുമാണ്. അതിനുള്ള കാരണം ഖുർആൻ നബിതങ്ങൾ (സ്വ)ക്ക് ഇറങ്ങിയതാണ് - അപ്പോ നബിതങ്ങൾ ജനിച്ച സമയത്ത് അബ്ദുൽ മുത്തലിബിന് എങ്ങനെ അറിയും ഖുർആനിൽ അവിടുത്തെ പേരുണ്ട് എന്നതാണ്‌. ഇക്കാരണം കൊണ്ട് തന്നെ ഈ മൗലിദിൽ ഉള്ളത് കളവും സമുദായത്തെ എവിടെയൊക്കെയോ കൊണ്ട് പോകുന്നതുമാണ് എന്നാണ് മൂപ്പരുടെ വിലാപം കൊള്ളൽ.




യാഥാർഥ്യത്തിലേക്ക് നമുക്കൊന്ന് ചുരുങ്ങിയ രൂപത്തിൽ പോകാം.

ഈയൊരു ചരിത്ര സംഭവം ഉധരിചതിന്റെ പേരിലാണ് മൗലിദുകാരനും അത് പാരായണം ചെയ്യുന്നവരും പിഴച്ചവർ ആകുന്നതെങ്കിൽ എണ്ണിയെണ്ണി ഇതുദ്ധരിച്ച ഈയുള്ളവന്റെ ശ്രദ്ധയിൽ പെട്ട നാല് ഇമാമീങ്ങളെ താഴെ പറയുന്നു( എല്ലാ ചരിത്രകാരനമാരും ഇത് ഉദ്ധരിക്കുന്നുണ്ട്):

1) ഇമാം ഇബ്നു ഇസ് ഹാഖ്

2) ഇമാം ഇബ്നു അസാക്കിർ

3) ഇമാം ബൈഹഖി

4) ഇമാം ഇബ്നു കസീർ

ഇസ്ലാമിക ചരിത്രത്തിന്റെ അതിസുന്ദരമായ അദ്ധ്യായങ്ങൾക്ക് ആകമാനം അവലംബവും ആശയുമായ ചരിത്രകാരന്മാരിലെ അഗ്രഗണ്യരായ ഇമാമീങ്ങൾ ആകമാനം ഉദ്ധരിച്ച ഈ സംഭവത്തെ എടുത്ത് എഴുതിയതാണോ മൗലിദുകാരൻ ചെയ്ത തെറ്റ്..?

ഹബീബിന്റെ തിരുചരിത്രത്തിലെ ഈ സുവർണ്ണ താളുകൾ ആയിരത്തി നാനൂറു വർഷത്തിനിപ്പുറവും ജ്വലിപ്പിച്ചു നിർത്താൻ വേണ്ടി ആ തിരുജന്മ സ്തുതികൾ പാടുന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ്..?

നാൽപ്പതു വയസ്സെത്തും മുമ്പ് തിരുനബി ആരുമല്ലെന്നും സാധാരണക്കാരനായ വെറുമൊരു 'അറബിപ്പയ്യൻ' ആന്നെന്നും കൊട്ടിഘോഷിക്കുന്ന വഹ്ഹാബികൾക്ക് ആ തിരുജന്മത്തിന്റെ ഓർമ്മകൾ ഉപയോഗശൂന്യമായ കെട്ടുകഥകൾ മാത്രമാണെന്ന് വരുന്നതിൽ അത്ഭുതമില്ല - പക്ഷെ മുസ്ലിമീങ്ങളിൽ ഹബീബിനോട് അസൂയ ഇല്ലാത്ത, അവിടുത്തെ ഏതൊരു പദവിയോടും സന്തോഷം മാത്രമുള്ള സ്നേഹമുള്ളവർക്ക് അത് പോര - അവിടുന്ന് "ആലമീന്" ആകമാനം അനുഗ്രഹമാണ് എന്ന് അല്ലാഹു പറഞ്ഞതിൽ പെട്ട ആലമീൻ അവിടുത്തെ നാൽപ്പതാം വയസ്സിലെ നുബുവ്വത്തിന് ശേഷം മാത്രമല്ല ഉള്ളത് - മറിച്ചു ഭൌതിക ലോകത്തേക്ക് അവിടുന്ന് ജനിച്ചു വീഴും മുമ്പും "ആലമീൻ" ഉണ്ട് - അതിനൊക്കെ അനുഗ്രഹം ആയ നബിതങ്ങൾ അവിടുത്തെ ജന്മത്തിന് മുമ്പും ജന്മത്തിലും ജീവിത കാലത്തും വഫാത്തിന് ശേഷവും അവിടുന്ന് സത്യവിശ്വാസിക്ക്‌ അത്ഭുതം തന്നെ - പരിശുദ്ധം തന്നെ.

വിഷയത്തിലേക്ക് വരാം: -

ഈ വിഷയത്തെ രണ്ട് രീതിയിൽ സമീപിക്കാൻ കഴിയും - ആദ്യത്തേത് ആദരവായ നബിതങ്ങളുടെ(സ്വ) തിരുനാമം "മുഹമ്മദ്‌" എന്ന് അവിടുന്ന് ജനിച്ചപ്പോൾ ഭൌതികലോകത്ത് വെച്ച് നാമകരണം ചെയ്തത് അബ്ദുൽ മുത്തലിബ് ആണെന്നുള്ളതിൽ ആർക്കും തർക്കമില്ല - ഇവിടെ തന്നെ പ്രാസംഗികൻ ഉദ്ധരിച്ച വസ് വാസിന്റെ കെട്ടഴിയും - കാരണം ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുനാമം "മുഹമ്മദ്‌" എന്നായിരിക്കണം എന്ന് ആരാണ് അബ്ദുൽ മുത്തലിബിന് അറിയിച്ചു കൊടുത്തത്? ഈ നാമം പൂർവ്വവേദങ്ങളിൽ ഉള്ളതാണെന്നും ആർക്കും സംശയമില്ല (ഇകൂട്ടരുടെ പരിപാടികളിൽ നിരന്തരം പൂർവ്വവേദങ്ങളിൽ നബിതങ്ങളുടെ പേരുണ്ട് എന്ന് പറയാറും ഉണ്ട്). അപ്പൊ സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയരും - എങ്ങനെ അബ്ദുൽ മുത്തലിബിന് അറിഞ്ഞു ഈ കുട്ടിക്ക് "മുഹമ്മദ്‌" എന്ന് പേരിടണമെന്ന്..?

മുഹമ്മദ്‌ എന്ന് പേരിടണം എന്ന് ആരാണോ അറിയിച്ചു കൊടുത്തത് അതേ ഭാഗത്ത് നിന്ന് തന്നെ ഈ പേര് 'ഖുർആനിൽ' ഉണ്ട് എന്ന് അറിയിച്ചു കൊടുത്തതാകാമല്ലോ. അതിലെന്താണ് അത്ഭുതമുള്ളത്..? തിരുനാമം ഇൽഹാം ആയി അബ്ദുൽ മുത്തലിബിന് ലഭിച്ചതാണെങ്കിൽ അതേ രൂപത്തിൽ ഇൽഹാം ആയി അല്ലാഹുവിങ്കൽ നിന്ന് ഖുർആനിൽ ഈ കുട്ടിയുടെ പേരുണ്ട് എന്നും ലഭിക്കാം. അതിൽ അയുക്തികമായി യാതൊന്നുമില്ല .

ഇനി രണ്ടാമത്തേത് അഥവാ ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് തന്നെ എടുക്കാം - അങ്ങനെ ആണെങ്കിൽ എന്താണ് പ്രശ്നം എന്ന് നോക്കാം.ഇവിടെ "ഖുർആൻ" എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം വിശുദ്ധ ഖുർആൻ അല്ല മറിച്ച് പൂർവ്വ വേദങ്ങളിൽ പെട്ട ഇഞ്ചീൽ, സബൂർ അല്ലെങ്കിൽ തൗറാത്ത് ആണ് എന്ന് മനസ്സിലാക്കാം. അതിനും ന്യായമുണ്ട് കാരണം അല്ലാഹുവിന്റെ വിശുദ്ധ ഖുർ ആനിലും ഹബീബ്(സ്വ) യുടെ തിരുവാക്യങ്ങളിലും ഈ രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ -

സൂറത്ത് ഹിജ്രിലെ
الذين جعلوا القرآن عضين

എന്ന ആയത്തിൽ അഹ്ലുകിതാബികൾ ആയ ജൂത നസ്വാറാക്കൾ അവർക്കിറക്കപ്പെട്ട വേദങ്ങളിൽ കൈകടത്തലുകൾ നടത്തുകയും തന്നിഷ്ടത്തിനനുസരിച്ച്‌ വിശ്വസിക്കുകയും ചെയ്ത കാര്യം ഇമാം ഇബ്നു കസീർ(റ) ഇമാം ബുഖാരിയെ ഉദ്ധരിച്ചു പറയുന്നത് നോക്കുക -

وقوله : ( الذين جعلوا القرآن عضين ) أي : جزءوا كتبهم المنزلة عليهم ، فآمنوا ببعض وكفروا ببعض .

ഇവിടെ 'ജഅലൽ ഖുർആന' എന്ന് പറഞ്ഞത് ആരെപ്പറ്റിയാണ് ഇബ്നു അബ്ബാസ് (റ) തങ്ങളിൽ നിന്നും ഉദ്ധരിക്കുന്നത് നോക്കൂ -

قال البخاري : حدثنا يعقوب بن إبراهيم ، حدثنا هشيم ، أنبأنا أبو بشر ، عن سعيد بن جبير ، عن ابن عباس : ( جعلوا القرآن عضين ) قال : هم أهل الكتاب ، جزءوه أجزاء ، فآمنوا ببعضه ، وكفروا ببعضه

"അഹ്ലുകിതാബികൾ ആണവർ. - ഖുർആനിനെ ('അവരുടെ വേദങ്ങളെ' എന്നർത്ഥം) അവർ ഖണ്ഡങ്ങളാക്കുകയും ചിലതിൽ വിശ്വസിക്കുകയും മറ്റു ചിലതിൽ അവിശ്വസിക്കുകയും ചെയ്തു". (തഫ്സീർ ഇബ്നു കസീർ)

ഇവിടെ പറയപ്പെട്ട ഖുർആൻ ഏതാണ് എന്നൊന്ന് വസ് വാസുകാർ പറയണം. മാറ്റത്തിരുത്തലുകൾ അഹ്ലുകിതാബികൾ (യഹൂദികളും നസ്വാറാക്കളും എന്ന് തൊട്ടു മുമ്പത്തെ ആയത്തിന്റെ തഫ്സീറിൽ ഇബ്നു അബ്ബാസ് തങ്ങൾ തന്നെ പറയുന്നുണ്ട്) തിരുത്തലുകൾ നടത്തി എന്ന് പറയുന്നത് നബിതങ്ങൾ (സ്വ) ക്ക് ഇറക്കപ്പെട്ട ഖുർആൻ ശരീഫിനെ കുറിച്ചാണോ..?

അല്ലേയല്ല -

അപ്പൊ പൂർവ്വ വേദങ്ങളെ പറ്റി 'ഖുർആൻ' എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട് - അപ്പോ ഖുർആനും തെറ്റാണെന്ന് നിങ്ങൾ പറയുമോ..?!!

ചില ഇമാമീങ്ങൾ ഇത് ഉദ്ധരിച്ചത് "ഖുർആൻ" എന്നതിന് പകരം "ഫുർഖാൻ" എന്നാണ്. അങ്ങനെ ആണെങ്കിലും അത് അല്ലാഹു തന്നെ അവന്റെ വിശുദ്ധ ഖുർആനിൽ മുൻകാല വേദങ്ങളുടെ മേൽ ഉപയോഗിച്ചിട്ടുണ്ട്.

മൂസാ നബി (അ) മിന് തൌറാത്ത് ഇറക്കിക്കൊടുത്തു എന്ന് പറയുന്നിടത്ത് തൌറാത്ത് എന്ന് പറയുന്നതിന് പകരം "ഫുർഖാൻ" എന്നാണു അല്ലാഹു ഉപയോഗിച്ചത്.

ولقد آتينا موسى وهارون الفرقان وضياء وذكرا للمتقين
(സൂറത്തുൽ അംബിയാ)

ഇനി ആദരവായ നബിതങ്ങൾ(സ്വ) യുടെ തിരുവചനത്തിൽ പൂർവ്വ വേദത്തെ കുറിച്ച് ഖുർആൻ എന്ന് ഉദ്ധരിച്ചത് കൂടെ ആയാൽ വിഷയത്തിലെ യാതൊരു വിധ തൽബീസുകളും ബാക്കി നിൽക്കില്ല - അല്ലാഹുവും റസൂലും (സ്വ) പഠിപ്പിച്ചതിനേക്കാൾ "കൂടുതൽ" ഇസ്ലാം ഇക്കൂട്ടർക്ക് അറിയാം എന്ന് വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഇവരുടെ പിന്നാലെ കൂടട്ടെ..മുസ്ലിമീങ്ങളെ പ്രതീക്ഷിക്കരുത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ " خُفِّفَ عَلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ الْقُرْآنُ، فَكَانَ يَأْمُرُ بِدَوَابِّهِ فَتُسْرَجُ، فَيَقْرَأُ الْقُرْآنَ قَبْلَ أَنْ تُسْرَجَ دَوَابُّهُ،

അബൂ ഹുറൈറ തങ്ങളെ തൊട്ട് റിപ്പോർട്ട്: നബിതങ്ങൾ(സ്വ) പറഞ്ഞു: ഖുർആനിൻ പാരായണം (സബൂർ ആണ് ഉദ്ദേശ്യം) ദാവൂദ് നബി അലൈഹിസ്സലാമിനു അല്ലാഹു എളുപ്പമാക്കികൊടുത്തു. ദാവൂദ് നബി (അ) അവിടുത്തെ യാത്രാ മൃഗത്തിന്റെ ജീനി കെട്ടാൻ ആജ്ഞാപിക്കുമായിരുന്നു. ജീനി കെട്ടിതീരുന്നതിന്റെ മുമ്പ് അവിടുന്ന് ഖുർആൻ (സബൂർ ആണ് ഉദ്ദേശ്യം) ഓതി തീർക്കുമായിരുന്നു. (സ്വഹീഹുൽ ബുഖാരി).

ഇവിടെ പറയപ്പെട്ട ഖുർ ആൻ എന്താണ് എന്ന് ഇമാം ഇബ്നുഹജർ അസ്ഖലാനി തങ്ങൾ മറ്റു സാധ്യതകൾ പറയുന്ന കൂട്ടത്തിൽ വ്യക്തമായി പറയുന്നത് നോക്കൂ..

وقيل المراد الزبور ، وقيل التوراة

ഇവിടുത്തെ ഖുർആൻ എന്നത് ഒന്നുകിൽ സബൂർ അല്ലെങ്കിൽ തൌറാത്ത് ആണെന്ന് പറയപ്പെട്ടിരിക്കുന്നു.(ഫത്ഹുൽബാരി)

ഇവരുടെ ആചാര്യനായ ഇബ്നുൽ ഖയ്യിം തന്നെ പറയുന്നത് നോക്കൂ ഈ ഹദീസിനെ കുറിച്ച്:

والمراد بالقرآن هنا الزبور
"ഇവിടെ ഖുർആൻ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം സബൂർ ആണ്." (തഹ്ദീബുസ്സുന്ന)

നോക്കൂ - ദാവൂദ് നബി (അ) ന് ഇറക്കപ്പെട്ട സബൂറിനെ കുറിച്ച് ഒരേ ഹദീസിൽ രണ്ട് പ്രാവശ്യം ആദരവായ നബിതങ്ങൾ(സ്വ) ഖുർആൻ എന്ന് പറഞ്ഞു..! ഇനി ഇതിന്റെ പേരിൽ ബുഖാരിയിലെ ഈ ഹദീസ് കളവാണ് എന്നും ബുഖാരി "എവിടെയൊക്കെയോ" മുസ്ലിമീങ്ങളെ കൊണ്ട് പോകുന്നു എന്നും പറയുമോ..?!!

ഇങ്ങനെയാണീ കൂട്ടരുടെ സകലമാന പിഴപ്പിക്കലുകളുടെയും സ്ഥിതി. ഈമാനിനു മേലേക്ക് യുക്തിയെ പ്രതിഷ്ടിച്ച് തന്റെ തറയുക്തിയിൽ ശരിയെന്നു തോന്നുന്നതിനെ മാത്രം വിശ്വസിക്കുകയും മേലെ ഉദ്ധരിക്കപ്പെട്ട അഹ്ലുകിതാബികളെ പോലെ

فآمنوا ببعض وكفروا ببعض .

പ്രമാണങ്ങളിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടത് വിശ്വസിക്കുകയും അല്ലാത്തത് തള്ളുകയും ചെയ്യുന്ന തികഞ്ഞ പൗരൊഹിത്യ രീതിയിലേക്ക് ഇസ്ലാമിനെ വഴിനടത്തുകയാണ് ഈ വഹ്ഹാബിസം.



നാശത്തിന്റെ പടുകുഴിയിലേക്ക് നാഥന്റെ അടുക്കൽ നിന്നും ശിക്ഷ അത്തരം കൂട്ടരിലെക്ക് ഇറങ്ങിയത് നമ്മിലേക്ക് ഇറങ്ങാതിരിക്കുന്നത് അല്ലാഹുവിന്റെ ദീനിനെ ഇത്തരത്തിൽ വ്യഭിചരിക്കുന്ന മൗലവിമാർക്ക് എതിരിൽ സത്യത്തിന്റെ ജിഹാദൊരുക്കി സുന്നീ ഉലമാക്കൾ അണിനിരക്കുന്നത് കൊണ്ടായിരിക്കാം.

ഹബീബിന്റെ ചരിത്രം പോലും തുടച്ചു നീക്കുക എന്ന ആഗോളതലത്തിലെ ഇസ്ലാമിക വിരുദ്ധ അച്ചുതണ്ടിന്റെ കുതന്ത്രത്തിന് അറിഞ്ഞും അറിയാതെയുമുള്ള ഓശാന പാടലിന്റെ രൂപങ്ങളിൽ ഒന്നാണിത്. പക്ഷെ അല്ലാഹു അവന്റെ ആദ്യസൃഷ്ടിയുടെ എന്തെല്ലാം സംഭവ ചരിത്രങ്ങൾ നിലനില്ക്കണം എന്ന് നിശ്ചയിച്ചുവോ അതൊക്കെ ഏതൊരു കാർമേഘം കൊണ്ട് മറയിട്ടാലും സൂര്യ വെളിച്ചം പോലെ തിളങ്ങുന്ന തിരുചരിതമായി എന്നെന്നും നിലനിൽക്കും. കാരണം അവിടുത്തെ ചരിത്രത്തിലാണ് ലോകത്തിന്റെ അടിസ്ഥാന സ്രിഷ്ടിപ്പിന്റെ ചരിത്രമുള്ളത്..അവിടുന്നില്ലാതെ ലോകമില്ല..അവിടുന്നില്ലാതെ വിജയമില്ല.അവിടുന്നല്ലാതെ മറ്റൊരു തുണയില്ല -


_"ആരംഭ നബിയേ തുണ"_